പെൺകുഞ്ഞിന് ഇൻറർനെറ്റ് കമ്പനിയുടെ പേര് നൽകി; 18 വർഷത്തേക്ക് സൗജന്യ വൈ-ഫൈ നേടി സ്വിസ് ദമ്പതികൾ
text_fieldsബെറൻ: മകൾക്ക് ഇൻറർനെറ്റ് കമ്പനിയുടെ പേര് നൽകിയതിലൂടെ 18 വർഷത്തേക്ക് സൗജന്യ വൈ-ഫൈ സേവനം സ്വന്തമാക്കി സ്വിറ്റസർലൻഡിൽ നിന്നുള്ള ദമ്പതികൾ. സ്വിസ്റ്റസർലൻഡിലെ ഇൻറർനെറ്റ് സേവനദാതാവായ ട്വിഫിയാണ് കുട്ടികൾക്ക് കമ്പനിയുടെ പേര് നൽകിയാൽ സൗജന്യ വൈ-ഫൈ നൽകുമെന്ന് പ്രഖ്യാപിച്ചത്.
ആൺകുട്ടികൾക്കും ട്വിഫുസ് എന്നും പെൺകുട്ടികൾക്ക് ട്വിഫിയ എന്നും പേര് നൽകണമെന്നായിരുന്നു ആവശ്യം. ഇതിന് ശേഷം കുട്ടിയുടെ ബെർത്ത് സർട്ടിഫിക്കറ്റ് പരിശോധിച്ച് ഇൻറർനെറ്റ് സേവനം നൽകും. ഇതുപ്രകാരം പെൺകുട്ടിക്ക് ട്വിഫിയ എന്ന് പേരിട്ട പേരു വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത ദമ്പതികൾക്കാണ് 18 വർഷത്തെ സൗജന്യ വൈ-ഫൈ ലഭിച്ചത്. പെൺകുട്ടിയുടെ മിഡിൽ നെയിം ട്വിഫിയ എന്നാക്കിയാണ് ഇവർ സമ്മാനം നേടിയത്.
വീട്ടിൽ ഇൻറർനെറ്റിനായി മുടക്കുന്ന തുക ഇനി മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുമെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. വലുതാവുേമ്പാൾ ആ തുക ഉപയോഗിച്ച് അവൾക്ക് ഒരു കാർ വാങ്ങി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ നിർദേശപ്രകാരം പെൺകുട്ടിക്ക് പേര് നൽകിയതിൽ ചെറിയൊരു നാണക്കേടുണ്ടെന്നും അതിനാലാണ് തങ്ങളുടെ പേരുൾപ്പടെയുള്ള മറ്റ് വിവരങ്ങൾ വെളിപ്പെടുത്താത്തതെന്നും ദമ്പദതികൾ പ്രതികരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.