Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫിലിപ്പിന്‍സിൽ ...

ഫിലിപ്പിന്‍സിൽ സ്ട്രീറ്റ്ഫുഡ് ബിസ്സ്നസ് ആരംഭിക്കാന്‍ നവജാതശിശുവിനെ വിൽക്കാന്‍ ശ്രമം: മാതാപിതാക്കൾ അറസ്റ്റിൽ

text_fields
bookmark_border
ഫിലിപ്പിന്‍സിൽ  സ്ട്രീറ്റ്ഫുഡ് ബിസ്സ്നസ് ആരംഭിക്കാന്‍ നവജാതശിശുവിനെ വിൽക്കാന്‍ ശ്രമം: മാതാപിതാക്കൾ അറസ്റ്റിൽ
cancel

മനില: ഫിലിപ്പിന്‍സിൽ നവജാതശിശുവിനെ വിൽക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. 12 ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് ബിസിനസ് ആരംഭിക്കുന്നതിനുള്ള പണം സ്വരൂപിക്കാന്‍ ദമ്പതികൾ വിൽക്കാന്‍ ശ്രമിച്ചത്. മാതാവിന് 22 ഉം പിതാവിന് 19 മാണ് പ്രായം. കുഞ്ഞിനെ വൈദ്യപരിശോധനക്ക് ശേഷം ശിശുസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. ഫ്രെബുവരി 2നാണ് സംഭവം.

ഓൺലൈനിൽ കുഞ്ഞിനെ വിൽക്കാനുണ്ടെന്ന പരസ്യം ശ്രദ്ധയിൽപെട്ട പൊലിസ് കുഞ്ഞിനെ വാങ്ങാനെന്ന വ്യാജേന ഇരുവരെയും സമീപിച്ചു. തുടർന്ന് ഒരു മാളിലെ റസ്റ്റോറന്‍റിൽവച്ച് ഫിലിപ്പൈന്‍ നാഷണൽ പൊലിസ് വുമൺ ആന്‍ഡ് ചൈൽഡ് പ്രൊട്ടക്ഷന്‍ സെന്‍റർ ഉദ്യോഗസ്ഥർ ഇവരെകസ്റ്റഡിയിലെടുക്കുകയായിരുന്നു.

27500 ഫിലിപ്പിന്‍ പെസോസാണ് 43113‍ രൂപ കുഞ്ഞിനിട്ടിരുന്ന വില. മനുഷ്യക്കടത്ത്, ബാലപീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. വിലങ്ങ് അണിയിക്കുന്നതിന് മുൻപ് കുട്ടിയെ വിൽക്കാൻ പദ്ധതിയിട്ട കാര്യം അമ്മ കരഞ്ഞുകൊണ്ട് സമ്മതിച്ചതായാണ് റിപ്പോർട്ട്.

കുറ്റം തെളിഞ്ഞാൽ ദമ്പതികൾക്ക് 20 വർഷം വരെ തടവുശിക്ഷയോ ജീവപര്യന്തമോ ലഭിക്കാം. സ്രീറ്റ് ഫുഡ് കാർട്ട് ആരംഭിക്കാനാണ് ഇരുവരും കുഞ്ഞിനെ വിൽക്കാന്‍ ശ്രമിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു. അതേ സമയം ഒരു കുട്ടിയുടെ ജീവിതം അമൂല്യമാണന്നും സാഹചര്യങ്ങൾ എന്തുതന്നെയായാലും കുട്ടികളെ വില്പനവസ്തുവാക്കരുതെന്നും നാഷണൽ അതോറിറ്റി ഓഫ് ചൈൽഡ് കെയർ വ്യക്തമാക്കി. ഫിലിപ്പിന്‍സിൽ ഈ വർഷം മാത്രം അഞ്ച് കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ വിൽക്കാന്‍ ശ്രമിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child AbusephilipinesworldParents
News Summary - Parents arrested for trying to sell newborn baby to start street food business in the Philippines
Next Story