അനുഗ്രഹം തേടി പാപ്വ ന്യൂ ഗിനിയുടെ പ്രധാനമന്ത്രി മോദിയുടെ കാലിൽ തൊട്ടു; അമ്പരന്ന് ലോകം
text_fieldsപോർട് മോറെസ്ബി: അനുഗ്രഹം തേടി പാപ്വ ന്യൂ ഗിനി പ്രധാനമന്ത്രി ജെയിംസ് മറാപെ മോദിയുടെ കാലിൽ തൊട്ടു. പസഫിക് ദ്വീപ് രാഷ്ട്രങ്ങളിലെ രാഷ്ട്രത്തലവൻമാരുമായുള്ള കൂടിക്കാഴ്ചക്കായാണ് മോദി പാപ്വ ന്യൂ ഗിനിയിലെത്തിയത്. പ്രധാനമന്ത്രി ആദ്യമായാണ് ഈ ദ്വീപ് രാഷ്ട്രം സന്ദർശിക്കുന്നത്.
പാപ്വ ന്യൂ ഗിനിയിലെ ചൈനയുടെ സ്വാധീനം തടയുക എന്നതും സന്ദർശനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ജപ്പാനിലെ ടോക്യോയിൽ ജി7 രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് മോദി ഇവിടേക്ക് പോയത്.
മോദി മോറെസ്ബി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടനെയായിരുന്നു കാലിൽ തൊട്ട് പാപ്വ ന്യൂഗിനി പ്രധാനമന്ത്രിയുടെ 'സാഹസം'. ഇന്ത്യൻ പ്രധാനമന്ത്രിയെ ഹാർദവമായി സ്വീകരിക്കാനെത്തിയതായിരുന്നു അദ്ദേഹം. അനുഗ്രഹം തേടി ഒരു രാഷ്ട്രനേതാവിന്റെ കാലിൽ മറ്റൊരു രാഷ്ട്രനേതാവ് തൊട്ടതിനെ അപൂർവങ്ങളിൽ അപൂർവം എന്നു തന്നെ വിശേഷിപ്പിക്കേണ്ടി വരും. മോദിയുടെ വരവിനോടനുബന്ധിച്ച് പാപ്വ ന്യൂഗിനിയിൽ ദേശീയ ഗാനം അവതരിപ്പിച്ചിരുന്നു. ഒപ്പം ഗാർഡ് ഓഫ് ഹോണറും ഒരുക്കി.
പ്രാദേശിക സമയം രാത്രി 10 മണിക്കാണ് മോദി വിമാനത്താവളത്തിലെത്തിയത്. ഇവിടെ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമായും കാലാവസ്ഥ വ്യതിയാനം തടയേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയാകും മോദി പ്രസംഗിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

