Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി അന്തരിച്ചു

text_fields
bookmark_border
Paolo Rossi, Italian football great and World Cup winner, dies aged 64
cancel

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗളോ റോസി(64) അന്തരിച്ചു.1982ലെ ഇറ്റലിയുടെ ലോകകപ്പ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ്. ഈ ലോകകപ്പിലെ ടോപ് സ്കോററും റോസി ആയിരുന്നു. ഒത്തുകളി വിലക്കിന് ശേഷം 1982ലാണ് ഇറ്റലിയുടെ ലോകകപ്പ് സംഘത്തിലേക്ക് അദ്ദേഹം എത്തുന്നത്.

ലോകകപ്പിൽ ഇറ്റലിയെ കിരീടത്തിലേക്ക് നയിച്ച ഉജ്ജ്വല പ്രകടനത്തോടെയാണ് റോസി ഇതിഹാസപദവിയിലേക്കുയർന്നത്. ആ ലോകകപ്പിൽ ആറ് ​ഗോൾ നേടിയ റോസി, ​ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു. ഒപ്പം ബാലൺ ദി ഓർ പുരസ്കാരവും അദ്ദേഹത്തെ തേടി എത്തിയിരുന്നു.

യുവന്‍റസ്, എ.സി മിലാൻ മുന്നേറ്റനിരയിൽ ഇതിഹാസം തീർത്ത താരമായിരുന്നു. ഇറ്റാലിയൻ ദേശീയ ടീമിനായി 48 മത്സരങ്ങളാണ് കളിച്ചത്. ഇതിൽ നിന്ന് 20 ​ഗോളുകളും റോസി നേടിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Paolo Rossi, Italian football great and World Cup winner, dies aged 64
Next Story