കോവിഡ് കേസുകൾ കുറയുകയല്ലെന്ന് ഡബ്ല്യു.എച്ച്.ഒ
text_fieldsജനീവ: കോവിഡ് കേസുകൾ കുറയുകയല്ല, വർധിക്കുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടനയിലെ ചീഫ് സയൻറിസ്റ്റ് സൗമ്യ സ്വാമിനാഥൻ. കോവിഡ്-19 െൻറ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതിെൻറ പശ്ചാത്തലത്തിൽ ലോകത്തിെൻറ ഭൂരിഭാഗം മേഖലകളിലും കോവിഡ് കേസുകൾ വർധിക്കുന്നതായാണ് കാണുന്നത്.
ചില രാജ്യങ്ങളിൽ വാക്സിനേഷൻ യജ്ഞത്തിെൻറ ഭാഗമായി ഗുരുതരമായ കേസുകളും ആശുപത്രിവാസവും കുറയുന്നുണ്ട്. എന്നാൽ ലോകത്തിെൻറ വലിയൊരു ഭാഗം ഓക്സിജൻ ക്ഷാമവും ആശുപത്രികിടക്കകളുടെ ദൗർലഭ്യവും നേരിടുകയാണ്. മരണനിരക്ക് കൂടുതലാണെന്നും സൗമ്യ സ്വാമിനാഥൻ ബ്ലൂം ബെർഗ് ടെലിവിഷന് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു. ചില പ്രദേശങ്ങളിൽ കേസുകൾ വർധിക്കുകയാണ്. ആഫ്രിക്കയിലെ മരണനിരക്ക് രണ്ടാഴ്ചക്കുള്ളിൽ 30ൽ നിന്ന് 40 ശതമാനമായി വർധിച്ചു.
ലോകത്തിെൻറ ചില ഭാഗങ്ങളിൽ വാക്സിനേഷൻ യജ്ഞം വേഗത്തിലല്ല, പല രാജ്യങ്ങളും നിയന്ത്രണങ്ങളിൽ ഇളവു നൽകി. 24 മണിക്കൂറിനിടെ അഞ്ചുലക്ഷത്തിനടുത്ത് പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 9300 മരണങ്ങളും. കോവിഡ് കേസുകൾ കുറയുകയല്ലെന്നതിെൻറ തെളിവാണിതെന്നും അവർ കുട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

