Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഈ വർഷത്തെ വാക്കായി...

ഈ വർഷത്തെ വാക്കായി 'പാൻഡെമിക്​'

text_fields
bookmark_border
ഈ വർഷത്തെ വാക്കായി പാൻഡെമിക്​
cancel
camera_alt

കടപ്പാട്​: https://www.usatoday.com

ഈ കോവിഡ്​ കാലത്ത്​ നമുക്ക്​ വലിയ പരിചിതമല്ലാതിരുന്ന നിരവധി വാക്കുകൾ നമ്മുടെ സംഭാഷണങ്ങളിൽ ഇടം പിടിക്കാൻ തുടങ്ങിയത്​ നമുക്കറിയാം. കോവിഡ്​ വ്യാപനം മൂലം ലോകം വിറങ്ങലിച്ച്​ നിന്ന വേളയിൽ അ​േമരിക്കയിലെ പ്രധാന നിഘണ്ടുവായ മെറിയം വെബ്​സ്​റ്റർ ഈ വർഷത്തെ വാക്കായി 'പാൻഡെമിക്​' തെരഞ്ഞെടുത്തു. നിഘണ്ടുവിൻെറ ഓൺലൈൻ പതിപ്പിലൂടെ ഏറ്റവും കൂടുതലാളുകൾ തെരഞ്ഞ വാക്കാണ്​ മഹാമാരി എന്നർഥം വരുന്ന പാ​ൻഡെമിക്​​.

കോവിഡ്​ ലോകത്ത്​ പിടിമുറുക്കിയ സാഹചര്യത്തിലാണ്​ ഈ വാക്കിൻെറ പൊരുളറിയാൻ ജനങ്ങൾ ശ്രമം നടത്തിയത്​. പാൻഡെമിക് എന്നാൽ ഒരു പുതിയ പകർച്ചവ്യാധിയുടെ 'ലോകമെമ്പാടുമുള്ള' വ്യാപനമാണ്. ഒരു പകർച്ചവ്യാധി ഒന്നിലധികം ഭൂഖണ്ഡങ്ങളിലോ, അനേകം രാജ്യങ്ങളിലോ പകർന്നുപിടിക്കുന്ന അവസ്ഥയിലാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുന്നത്.

​'പാൻഡെമോസ്' എന്ന ഗ്രീക്ക്​ വാക്കിൽ നിന്നാണ്​ പാൻഡെമിക്​ ഉത്ഭവിച്ചത്​. 'പാൻ' എന്നാൽ എല്ലാം എന്നും 'ഡെമോസ്' എന്നാൽ ജനങ്ങൾ എന്നുമാണ് അർഥം.

ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ടുവെന്ന്​ കരുതപ്പെടുന്ന കോവിഡ്​-19നെ മാർച്ച് 11നാണ് ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്. അന്ന്​ മുതൽ ജനങ്ങൾ രോഗവുമായി ബന്ധപ്പെട്ട പരിചിതമല്ലാത്ത വാക്കുകളുടെ അർഥമറിയാനും മറ്റുമായി ഇൻറർനെറ്റിൽ പരതാൻ തുടങ്ങി. ക്വാറൻറീൻ, ഐസൊലേഷൻ, ലോക്​ഡൗൺ തുടങ്ങിയ വാക്കുകളും ​േകാവിഡ്​ കാലത്താണ്​ ജനങ്ങൾക്ക്​ സുപരിചിതമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:word of the yearMerriam Websters word of the yearpandemic
Next Story