'ഐക്യത്തിന്റെ' പാണ്ട മരിച്ചു; ജീവൻ തേടി ചൈന, തായ്വാൻ സൗഹൃദം
text_fields‘ടുവാൻ ടുവാൻ’ പാണ്ട രോഗാവസ്ഥയിൽ (ഫയൽ ചിത്രം)
തായ്പേയ്: നല്ലബന്ധത്തിന്റെ കാലത്ത് ഐക്യ സൂചനയായി ചൈന തായ്വാന് നൽകിയ പാണ്ട മരിച്ചു. പുനഃസമാഗമം, ഐക്യം എന്നെല്ലാം അർഥം വരുന്ന ടുവാൻ ടുവാൻ എന്ന് പേര് നൽകിയ പാണ്ടയെ ചൈന തായ്വാന് നൽകിയത് 2008ലാണ്.
യുവാൻ യുവാൻ എന്ന പേരിലുള്ള ഇതിന്റെ ഇണ ഇപ്പോഴും തായ്വാനിലെ മൃഗശാലയിലുണ്ട്. ഇവർ ജന്മംനൽകിയ രണ്ട് പാണ്ടക്കുഞ്ഞുങ്ങളും ആരോഗ്യത്തോടെ കഴിയുന്നു. ഒരുമാസം മുമ്പാണ് ടുവാൻ ടുവാന് ബ്രെയിൻ ട്യൂമർ കണ്ടെത്തിയത്.
തുടർന്ന് പ്രത്യേക പരിചരണത്തിലായിരുന്ന പാണ്ട ശനിയാഴ്ച മരിച്ചു. ചൈന, തായ്വാൻ ബന്ധം ഇപ്പോൾ പണ്ടത്തെ പോലെ സുഖകരമല്ല. തായ്വാൻ ചൈനയുടെ ഭാഗമാണെന്നും ആവശ്യമെങ്കിൽ സൈനികനീക്കത്തിലൂടെ പിടിച്ചെടുത്ത് രാജ്യത്തിന്റെ ഭാഗമാക്കുമെന്നുമാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പറഞ്ഞത്. അസ്ഥിത്വം നിലനിർത്താൻ എന്ത് വിലകൊടുത്തും പോരാടുമെന്നാണ് തായ്വാന്റെ നിലപാട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

