Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജപ്പാൻ തീരത്ത്​...

ജപ്പാൻ തീരത്ത്​ ചരക്കുകപ്പൽ രണ്ടായി പിളർന്നു; വിഡിയോ കാണാം

text_fields
bookmark_border
ജപ്പാൻ തീരത്ത്​ ചരക്കുകപ്പൽ രണ്ടായി പിളർന്നു; വിഡിയോ കാണാം
cancel

ടോക്യോ: വടക്കൻ ജപ്പാൻ തീരത്ത്​ ഒരു ചരക്ക് കപ്പൽ നെടുകെ പിളർന്നു. കപ്പലിലുണ്ടായിരുന്ന ചൈനീസ്​, ഫിലിപ്പൈൻസ്​ പൗരൻമാരായ 21 ജീവനക്കാരെ​ രക്ഷപെടുത്തിയെന്നും എണ്ണച്ചോർച്ച നിയന്ത്രണ വിധേയമാക്കിയതായും ജപ്പാൻ തീരസേന​ അറിയിച്ചു. പനാമയിൽ രജിസ്റ്റർ ചെയ്​തതാണ്​ കപ്പൽ.


മരച്ചീളുകളുമായി തായ്​ലൻഡിൽ നിന്ന് വന്ന 'ക്രിംസൺ പോളറിസ്'​ കപ്പലിന്​ 39,910 ടണ്ണാണ്​ ഭാരം. മൺതിട്ടയിൽ കുടുങ്ങിയ കപ്പൽ പിന്നീട്​ സ്വയം സ്വതന്ത്രമായെങ്കിലും മോശം കാലാവസ്​ഥ കാരണം ബുധനാഴ്ച ഹച്ചിനോഹെ തുറമുഖത്തിന്​ നാലു കിലോമീറ്റർ അകലെ നങ്കൂരമിട്ടു​. ​വ്യാഴ​ാഴ്ച രാവിലെയാണ് കപ്പൽ​ രണ്ടായി പിളർന്നത്​.

കപ്പലിൽ നിന്നുള്ള ഇന്ധന ചോർച്ച 24 കിലോമീറ്റർ (15 മൈൽ) വരെ വ്യാപിച്ചതായി കോസ്റ്റ്ഗാർഡ് വക്താവ് എ.എഫ്‌.പിയോട് പറഞ്ഞു. എങ്കിലും പാരിസ്ഥിതിക ആഘാതത്തിന്‍റെ വ്യാപ്തി വ്യക്തമല്ല. കപ്പലിന്‍റെ ഭാഗങ്ങൾ ഇനിയും മാറ്റിയിട്ടില്ല. മൂന്ന്​ വീതം പട്രോൾ ബോട്ടുകളും വിമാനങ്ങളുമാണ്​ രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്​.










Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:japanshipoil leakageCrimson Polaris
News Summary - panama ship splits into two, spills oil off coast of Japan
Next Story