Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നൂറ്റാണ്ടുകൾ പഴക്കമുള്ള ഖബർസ്​ഥാൻ പൊളിച്ച്​ പാര്‍ക്ക് പണിയുമെന്ന്​ ഇസ്രായേൽ; പ്രതിഷേധം കടുപ്പിച്ച്​ ഫലസ്​തീനികൾ
cancel
Homechevron_rightNewschevron_rightWorldchevron_rightനൂറ്റാണ്ടുകൾ...

നൂറ്റാണ്ടുകൾ പഴക്കമുള്ള ഖബർസ്​ഥാൻ പൊളിച്ച്​ പാര്‍ക്ക് പണിയുമെന്ന്​ ഇസ്രായേൽ; പ്രതിഷേധം കടുപ്പിച്ച്​ ഫലസ്​തീനികൾ

text_fields
bookmark_border

ജറുസലേം: അധിനിവേശ കിഴക്കന്‍ ജറുസലേമില്‍ ഫലസ്​തീന്‍ പൗരന്മാരുടെ ശ്​മശാനം പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവുമായി ഇസ്രയേൽ. 2022 പകുതിയോടെ ജൂതര്‍ക്ക് വേണ്ടി 1.4 ഹെക്​ടര്‍ വ്യാപിച്ച് കിടക്കുന്ന നാഷനല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ഖബർസ്​ഥാനെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് വരിക. കിഴക്കന്‍ ജറുസലേമില്‍ അല്‍-അസ്ഖ പള്ളിയുടെ കിഴക്ക് ഭാഗത്തായാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍-യൂസുഫിയ ശ്​മശാനം സ്ഥിതി ചെയ്യുന്നത്. മസ്​ജിദ് അഖ്​സ കോമ്പൗണ്ടിന്റെ മതിലുകളിൽനിന്ന് ഏതാനും മീറ്റർ അകലെയുള്ള ശ്​മശാനം ബാബ് അൽ-അസ്ബത്ത് (ലയൺസ് ഗേറ്റ്) എന്നും അറിയപ്പെടുന്നു.


ഏതാനും ആഴ്​ചകളായി ഇവിടെ വലിയരീതിയിലുള്ള പ്രതിഷേധങ്ങൾ അരങ്ങേറുന്നുണ്ട്​. ഇസ്രായേൽ സൈന്യം പ്രതിഷേധക്കാരെ അറസ്റ്റുചെയ്യുകയും മർദിക്കുകയും ബലമായി നീക്കംചെയ്യുകയുമാണ്​. മൂന്നാഴ്​ചമുമ്പ് ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള ജെറുസലേം മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള ജോലിക്കാര്‍ ശ്​മശാനത്തിലെത്തി മണ്ണ് ഉത്ഖനനം ചെയ്യുകയും മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ചെയ്​തിരുന്നു. ഇതും വലിയ പ്രതിഷേധത്തിനും പ്രാർഥനാ സമരങ്ങള്‍ക്കും വഴിവെച്ചിരുന്നു. നിലവിൽ പള്ളിയുടേയും ശ്​മശാനത്തിന്റെയും പരിസരത്ത് വ്യാപകമായി ഫലസ്​തീനികള്‍ തമ്പടിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ കല്ലറകള്‍ക്ക് സമീപം പ്രതിഷേധിക്കുന്ന ഫലസ്​തീനികളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ആഴ്​ചകളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.


അധിനിവേശ കിഴക്കൻ ജറുസലേമിലെ ഫലസ്​തീൻ, അടയാളങ്ങളിൽ ഒന്നാണ് അൽ-യൂസുഫിയ സെമിത്തേരി. അയ്യൂബി കാലഘട്ടത്തിൽ യൂസുഫ് ബിൻ അയ്യൂബ് ബിൻ ഷഹ്ദാൻ എന്നറിയപ്പെടുന്ന നേതാവാണ്​ ഖറബിസ്​ഥാൻ നിർമിച്ചത്​. അദ്ദേഹത്തിന്റെ പേരിലാണ് ശ്​മശാനം അറിയപ്പെടുന്നതും.

വർഷങ്ങൾ നീണ്ട പദ്ധതിയിലൂടെയാണ്​ ഇസ്രയേൽ യൂസുഫിയ ഖബറിസ്​ഥാൻ പൊളിക്കാനുള്ള നീക്കങ്ങൾ നടത്തുന്നത്​. കഴിഞ്ഞ ഒരു ദശകമായി, അധിനിവേശ അധികാരികൾ പ്രദേശത്തി​െൻറ മുഖഛായ മാറ്റാനുള്ള ശ്രമത്തിലാണ്​. 2004-ൽ, അവർ നിരവധി ഖബറുകൾ പൊളിക്കാൻ ഉത്തരവിടുകയും അറ്റകുറ്റപ്പണികൾ നിരോധിക്കുകയും ചെയ്​തിരുന്നു. പത്തു വർഷത്തിനു ശേഷം, അധികാരികൾ പുതിയ ഖബറുകൾ കുഴിക്കുന്നത് തടയുകയും ജറുസലേമിലെ മരിച്ചവരെ അവിടെ അടക്കം ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുന്നുണ്ട്​. ഇതിനിടെ ജോർദാൻകാരുടെ നിരവധി ശവക്കുഴികളും തകർത്തിട്ടുണ്ട്​.


2020 ഡിസംബറിൽ, ഇസ്രായേലിലെ ജറുസലേം മുനിസിപ്പാലിറ്റി, കുടിയേറ്റക്കാർക്കായി പാർക്ക് പദ്ധതി നടപ്പിലാക്കാൻ തുടങ്ങി, കൂടാതെ സെമിത്തേരിയുടെ ചുവരുകളിൽ ഒന്നും, പ്രദേശത്തെ നിരവധി പുരാവസ്​തു പടവുകളും പൊളിച്ചു. ഇസ്രായേൽ അധിനിവേശ മുനിസിപ്പാലിറ്റിയും നേച്ചർ ആൻഡ് പാർക്ക് അതോറിറ്റിയും അൽ-അഖ്​സ മസ്​ജിദിന് ചുറ്റുമുള്ള ലാൻഡ്‌മാർക്കുകൾ നശിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്ന് ജറുസലേമിലെ ഇസ്ലാമിക് സെമിത്തേരികളുടെ സംരക്ഷണ സമിതിയുടെ തലവൻ മുസ്​തഫ അബു സഹ്‌റ അൽ ജസീറയോട് പറഞ്ഞു.

ജെറുസലേമിലുള്ള ഫലസ്തീന്‍ അഭിഭാഷകര്‍ പ്രദേശത്ത് ഉത്ഖനനം നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രഈലി ജെറുസലേം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള ഹരജിയിന്മേല്‍ അടുത്തയാഴ്​ച വിചാരണ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelJerusalemgravesdefend
News Summary - Palestinians vow to defend graves in Jerusalem cemetery
Next Story