ഗസ്സയിൽ ഇന്ധന ക്ഷാമം രൂക്ഷം; മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് കുതിരവണ്ടിയിൽ -വിഡിയോ
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ അധിനിവേശത്തെ തുടർന്ന് ഇന്ധന വിതരണം നിലച്ച ഗസ്സയിൽ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങൾ കൊണ്ടുപോകുന്നത് കുതിരവണ്ടിയിൽ. മൃതദേഹങ്ങൾ കിടത്തിയ കുതിരവണ്ടി യുവാവ് ഓടിച്ചു പോകുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഈജിപ്തിലെ റഫ അതിർത്തി വഴിയാണ് ഗസ്സയിൽ എണ്ണ ടാങ്കറുകൾ എത്തേണ്ടത്. എന്നാൽ, ഇസ്രായേലിന്‍റെ നിർദേശം ലഭിക്കാത്തതിനെ തുടർന്ന് എണ്ണ ടാങ്കറുകൾ അതിർത്തി വഴി കടന്നുപോകാൻ ഈജിപ്ത് അനുവദിക്കുന്നില്ല. കൂടാതെ, അതിർത്തി വഴി വെള്ളവും ഭക്ഷണവും എത്തിക്കാനും സാധിക്കുന്നില്ല.
ഇസ്രായേൽ ആക്രമണത്തിൽ 25 ആംബുലൻസുകൾ തകർന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, ഗസ്സക്കുമേൽ ഒക്ടോബർ ഏഴു മുതൽ നിർബാധം തുടരുന്ന വ്യോമാക്രമണത്തിൽ ചൊവ്വാഴ്ചയും ഒട്ടേറെ പേർ കൊല്ലപ്പെട്ടു. 300 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ അവകാശപ്പെടുന്നു. 8625ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മാത്രം മരണം 300 കവിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

