ഫലസ്തീൻ യുവാവിനെ ഇസ്രായേൽ സേന കൊലപ്പെടുത്തി
text_fieldsറാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലുസിൽ ഇസ്രായേൽ സേനയുടെ റെയ്ഡിൽ ഫലസ്തീൻ യുവാവിനെ വെടിവെച്ചുകൊന്നു. റഅ്സ് അൽഐനിലുണ്ടായ സംഘർഷത്തിനിടെ ജമീൽ അൽ കയ്യിൽ എന്ന 31കാരനാണ് കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ അധികൃതർ പറഞ്ഞു. തലയിൽ വെടിയേറ്റാണ് ഇയാൾ മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ഇസ്രായേൽ സേന റെയ്ഡിനുശേഷം റഅ്സുൽ ഐനിൽ നിന്ന് പോയശേഷം ജമീൽ ചോരവാർന്ന് നിലത്തുകിടക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം, നെബ്ലുസിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്ത് ആയുധങ്ങൾ പിടിച്ചെടുത്തതായി ഇസ്രായേൽ സേന അറിയിച്ചു. സേനക്കുനേരെ സ്ഫോടകവസ്തുക്കൾ എറിഞ്ഞവർക്കുനേരെ വെടിവെച്ചതിൽ ഒരാൾക്ക് പരിക്കേറ്റതായും സൈന്യം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

