Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഫലസ്തീൻകാരൻ വെടിയേറ്റ് മരിച്ചു
text_fieldsbookmark_border
റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിൽ ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻകാരൻ കൊല്ലപ്പെട്ടു. ഫലസ്തീൻ ഗ്രാമമായ കഫ്ർനാമക്ക് സമീപം ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിൽ താരിഖ് മാലിക്ക് (42) ആണ് മരിച്ചതെന്ന് ഫലസ്തീൻ ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു.
താരിഖ് ഔട്ട്‌പോസ്റ്റിലെത്തി ഇസ്രായേലി പൗരനെ കുത്താൻ ശ്രമിച്ചതായി ഇസ്രായേൽ സൈന്യം ആരോപിച്ചു. ഇതോടെ ഈമാസം ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ നാലു കുട്ടികളടക്കം 18 പേർ കൊല്ലപ്പെട്ടു. ഒരുവർഷത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 150 ഓളമായി.
Next Story

