'കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുംബാംഗങ്ങളെ തിരയുന്നയാൾ'; ഫലസ്തീനിലെ നൊമ്പരക്കാഴ്ച
text_fieldsഒക്ടോബർ ഏഴിന് ശേഷം ഫലസ്തീനിൽ നിന്ന് വരുന്ന വാർത്തകളും ചിത്രങ്ങളുമെല്ലാം ഹൃദയഭേദകമാണ്. എല്ലാം നഷ്ടപ്പെട്ട ഒരു ജനതയുടെ ചിത്രങ്ങളാണ് ഫലസ്തീനിൽ നിന്നും വരുന്നത്. കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയുമെല്ലാം നഷ്ടപ്പെട്ട് ജീവതത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചുവെങ്കിലും ഫലസ്തീൻ മണ്ണിൽ ജീവിതം തുടരുന്നുവർ നിരവധിയാണ്. അത്തരത്തിലൊരാളാണ് ഹമദ അബു സ്ലീമ. ഇസ്രായേൽ നടത്തിയ അതിക്രൂരമായ വ്യോമാക്രമണം ഇല്ലാതാക്കിയത് സ്ലീമയുടെ ഒമ്പത് കുടുംബാംഗങ്ങളേയാണ്.
സ്ലീമയുടെ ഭാര്യയും ആറ് മക്കളും രണ്ട് പേരക്കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. വർഷങ്ങളോളം സ്ലീമയും കുടുംബാംഗങ്ങളും താമസിച്ചിരുന്ന കുടുംബ വീട് ഇന്നിവിടെയില്ല. അത് പൂർണമായും ഇസ്രായേൽ ആക്രമണത്തിൽ തകർന്നിരിക്കുന്നു. വീട് നിന്നിരുന്ന സ്ഥാനത്ത് സ്ലീമ താൽക്കാലികമായി നിർമിച്ച ഒരു ഷെൽട്ടർ മാത്രമാണുള്ളത്. തന്റെ കുടുംബാംഗങ്ങളുടെ ഓർമ നിലനിർത്താനുള്ള ഒരു വഴിയാണ് ഈ ഷെൽട്ടറെന്ന് അദ്ദേഹം പറയുന്നു.
തന്റെ വീട് നിലനിന്നിരുന്ന സ്ഥലത്തേക്ക് ദിവസവും എത്തുകയെന്നത് ഇന്ന് സ്ലീമയുടെ ദിനചര്യയായിരിക്കുന്നു. അയാൾക്കൊപ്പം വളർത്തുപൂച്ചയുമുണ്ടാകും. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പലപ്പോഴും തന്റെ പ്രിയപ്പെട്ടവരുടെ ശരീരഭാഗങ്ങൾ അയാൾക്ക് ലഭിക്കും. അർഹിക്കുന്ന ആദരവോട് കൂടി ആ മൃതദേഹഭാഗങ്ങൾ സ്ലീമ സംസ്കരിക്കും. ഇസ്രായേലിന്റെ ഫലസ്തീൻ അധിനിവേശം എത്രത്തോളം ഭീകരമാണെന്ന് തെളിയിക്കുന്നതാണ് സ്ലീമയുടെ ജീവിതം.
സ്ലീമയുടേത് ഒറ്റപ്പെട്ട സംഭവമല്ല. ഇസ്രായേൽ ആക്രമണങ്ങളിൽ നിരവധി ജീവനുകളാണ് ഓരോ ദിവസവും ഫലസ്തീൻ മണ്ണിൽ പൊലിയുന്നത്. നിരവധി വീടുകളും ദിനേന തകരുന്നു. ആശുപത്രികൾക്ക് ഇസ്രായേൽ ആക്രമണങ്ങളിൽ തകർച്ച നേരിട്ടിരുന്നു. ഇതുമൂലം പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ പോലും നൽകാനാവാതെ ഫലസ്തീൻ വലയുകയാണ്. ഭക്ഷ്യവസ്തുക്കൾക്കും വലിയ ക്ഷാമം ഫലസ്തീൻ നേരിടുന്നുണ്ട്. യു.എൻ വഴി അറബ് രാജ്യങ്ങൾ ഉൾപ്പടെയുള്ളവർ എത്തിക്കുന്ന സഹായം മാത്രമാണ് ഫലസ്തീനുള്ള ഏക ആശ്വാസം. എന്നാൽ, കഴിഞ്ഞ ദിവസം ഫലസ്തീനിൽ അവശ്യവസ്തുക്കൾ നൽകി മടങ്ങുകയായിരുന്നു ട്രക്കുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയത് വലിയ ആശങ്കക്ക് കാരണമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

