Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെസ്റ്റ്ബാങ്കിൽ ഫലസ്തീൻ ബാലൻ കൊല്ലപ്പെട്ടു
text_fieldsbookmark_border
Listen to this Article
ജറൂസലം: അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ജെനിൻ നഗരത്തിൽ റെയ്ഡ് നടത്തിയ ഇസ്രായേൽ സൈന്യം ഫലസ്തീൻ ബാലനെ വെടിവെച്ചുകൊന്നു. അംജദ് അൽ ഫയ്യാദാണ് (17) കൊല്ലപ്പെട്ടതെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വെടിവെപ്പിൽ പരിക്കേറ്റ 18കാരന്റെ നില ഗുരുതരമാണ്. ജെനിൻ നഗരത്തിൽ ഫലസ്തീൻ അഭയാർഥി ക്യാമ്പിനുനേരെ ഇസ്രായേൽ ആക്രമണം നടത്തുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫയ്യാദിന് നിരവധി തവണ വെടിയേറ്റു. മാർച്ചിൽ ഇസ്രായേൽ പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ ജെനിൻ നഗരത്തിൽ ഇസ്രായേൽ പതിവായി റെയ്ഡ് നടത്താറുണ്ട്.
ഇവിടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

