Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ ബന്ധത്തിൽ...

ഇസ്രായേൽ ബന്ധത്തിൽ എതിർപ്പ്​: അറബ്​ ലീഗ്​ അധ്യക്ഷപദവി വേണ്ടെന്നു​വെച്ച്​ ഫലസ്​തീൻ

text_fields
bookmark_border
riyad al maliki
cancel
camera_alt

റിയാദ്​ അൽ മാലിക്കി

റാമല്ല: ഇസ്രായേലുമായി അറബ്​രാഷ്​ട്രങ്ങൾ ബന്ധത്തിൽ ഏർപ്പെടുന്നതിൽ പ്രതിഷേധിച്ച്​ അറബ്​രാജ്യ കൂട്ടായ്​മയായ അറബ്​ ലീഗി​െൻറ അധ്യക്ഷപദം ഫലസ്​തീൻ വേണ്ടെന്നുവെച്ചു. അടുത്ത ആറു​ മാസത്തേക്ക്​ ഫലസ്​തീന്​ അർഹതപ്പെട്ട അറബ്​ലീഗ്​ ചെയർമാൻസ്ഥാനം ഒഴിവാക്കുന്നതായി വിദേശകാര്യ മന്ത്രി റിയാദ്​ അൽ മാലിക്കിയാണ്​ ​പ്രഖ്യാപിച്ചത്​. ഇക്കാര്യം അറബ്​ലീഗ്​ സെക്രട്ടറി ജനറൽ അഹമ്മദ്​ അബുൽ ഗെയ്​തിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ അധിനിവേശപ്രദേശങ്ങളടക്കം ഉൾപ്പെടുത്തി സ്വതന്ത്രരാജ്യത്തിനുള്ള ആഗ്രഹത്തെ ഇല്ലാതാക്കുന്നതാണ്​ അറബ്​ രാജ്യങ്ങളും ഇസ്രായേലും തമ്മിൽ കഴിഞ്ഞയാഴ്​ച വാഷിങ്​ടണിൽ ഒപ്പുവെച്ച കരാറെന്ന്​ ഫലസ്​തീനികൾ കരുതുന്നു. യു.എ.ഇയും ബഹ്​റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചതിനെ അപലപിക്കാൻ അറബ്​ ലീഗിൽ ഫലസ്​തീൻ ​ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

അതേസമയം, യു.എ.ഇയുടെയും ഫലസ്​തീനി​െൻറയും പേരെടുത്ത്​ പറയാതെയാണ്​ അധ്യക്ഷപദവി നിരസിക്കുന്ന തീരുമാനം വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചത്​. ഇസ്രായേലുമായി അറബ്​രാജ്യങ്ങൾ സാധാരണ ബന്ധം സ്ഥാപിക്കു​േമ്പാൾ അറബ്​ലീഗ്​ ചെയർമാൻ പദവി ബഹുമാനമായി കാണാനാകില്ലെന്നും മാലികി പറഞ്ഞു. അതിനിടെ വെസ്​റ്റ്​ബാങ്ക്​ കേന്ദ്രമായ പ്രസിഡൻറ്​ മഹ്​മൂദ്​ അബ്ബാസി​െൻറ ഫത്താഹും ഗസ്സ കേ​ന്ദ്രമായ ഹമാസും തമ്മിൽ തുർക്കിയിൽ ഒത്തുതീർപ്പ്​ ചർച്ച ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineArab LeagueRiyadh
News Summary - Palestine quits Arab League role in protest over Israel deals
Next Story