Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതിക്കേസ്: നവാസ് ശരീഫിന്റെ മകളെ വെറുതെവിട്ടു

text_fields
bookmark_border
അഴിമതിക്കേസ്: നവാസ് ശരീഫിന്റെ മകളെ വെറുതെവിട്ടു
cancel

ഇസ്‍ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ മകൾ മർയം നവാസിനെ അഴിമതിക്കേസിൽ ഹൈകോടതി വെറുതെവിട്ടു. 2018 ജൂലൈയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് മറിയമിന്റെയും ഭർത്താവ് മുഹമ്മദ് സഫ്ദറിന്റെയും അപ്പീൽ കോടതി അംഗീകരിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന്റെ അഭിപ്രായം തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്ന് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. അഴിമതി ആരോപണത്തിന് തെളിവ് ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി ജസ്റ്റിസ് ആമിർ ഫാറൂഖ്, മുഹ്സിൻ അക്തർ കയാനി എന്നിവർ നിരീക്ഷിച്ചു. ഇതോടെ മർയം നവാസിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരമൊരുങ്ങി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan’s former PM Nawaz Sharif’s daughter Maryam acquitted in corruption case
Next Story