Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാൻ ഖാന്‍റെ പ്രതിഷേധ...

ഇംറാൻ ഖാന്‍റെ പ്രതിഷേധ മാർച്ചിന് മുന്നേടിയായി തലസ്ഥാനത്തേക്കുള്ള റോഡുകൾ തടഞ്ഞ് പാക് പൊലീസ്

text_fields
bookmark_border
ഇംറാൻ ഖാന്‍റെ പ്രതിഷേധ മാർച്ചിന് മുന്നേടിയായി തലസ്ഥാനത്തേക്കുള്ള റോഡുകൾ തടഞ്ഞ് പാക് പൊലീസ്
cancel
Listen to this Article

ഇസ്ലാമാബാദ്: പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ഇംറാൻ ഖാനും അദ്ദേഹത്തിന്‍റെ അനുയായികളും ചേർന്ന് നടത്തുന്ന വൻ പ്രതിഷേധത്തതിന് മുന്നോടിയായി തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള എല്ലാ റോഡുകളും അടച്ച് പാക് പൊലീസ്.

രാജ്യത്ത് തെരഞ്ഞടുപ്പ് നടത്തണമെന്ന ആവശ്യമുന്നയിച്ച് പെഷാവറിൽ നിന്നും രാജ്യ തലസ്ഥാനത്തേക്ക് പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് പ്രതിഷേധ മാർച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടത് മുതൽ ഇംറാൻ ഖാൻ രാജ്യ വ്യാപകമായി പ്രതിഷേധ റാലികൾ നടത്തിയിരുന്നു.

പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ ഖാൻ അനുകൂലികൾ നഗരത്തിലേക്ക് എത്തുന്നത് തടയുമെന്ന് പ്രഖ്യാപിച്ചിരുന്നു. റാലി രാജ്യത്തെ വിഭജിക്കാനും അരാജകത്വം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും അവർ പറഞ്ഞു.

തലസ്ഥാനം ഉപരോധിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു. തലസ്ഥാനത്തേക്ക് എത്തുന്ന പ്രധാന ഹൈവേകളിലെ എൻട്രി, എക്സിറ്റ് പോയിന്റുകൾ പൊലീസ് തടഞ്ഞു. പെഷവാർ, ലാഹോർ, മുളട്ടാൻ എന്നീ പ്രധാന നഗരങ്ങൾക്ക് ചുറ്റും പൊലീസ് സാന്നിധ്യമുണ്ട്.

പി.ടി.ഐയുടെ നൂറുകണക്കിന് പ്രവർത്തകരെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി പാർട്ടി ആരോപിച്ചിരുന്നു . പ്രതിഷേധക്കാർ ആയുധങ്ങളുമായി മാർച്ചിൽ പങ്കെടുക്കാൻ പദ്ധതിയിട്ടതിനാലാണ് അവരെ അറസ്റ്റ് ചെയ്തെന്ന് ലാഹോർ പൊലീസിന്റെ ഇതുസംബന്ധിച്ച വിശദീകരണം.

Show Full Article
TAGS:PakistanImran Khan
News Summary - Pakistan's Capital Islamabad Blockaded Ahead Of Imran Khan's Protest
Next Story