Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താനോട് വിവേചനം,...

പാകിസ്താനോട് വിവേചനം, വിമാനം റദ്ദാക്കിയതിന് പിന്നാലെ ഇന്ത‍്യക്കാർക്കും അമേരിക്കന്‍ പൗരന്മാർക്കും ഹോട്ടലിൽ താമസ സൗകര്യമൊരുക്കി; ആരോപണവുമായി പാകിസ്താന്‍ നിയമസഭാഗം

text_fields
bookmark_border
പാകിസ്താനോട് വിവേചനം, വിമാനം റദ്ദാക്കിയതിന് പിന്നാലെ ഇന്ത‍്യക്കാർക്കും അമേരിക്കന്‍ പൗരന്മാർക്കും ഹോട്ടലിൽ താമസ സൗകര്യമൊരുക്കി; ആരോപണവുമായി പാകിസ്താന്‍ നിയമസഭാഗം
cancel

ഇസ്ലാമാബാദ്: ഇറാന്‍-ഇസ്രായേൽ യുദ്ധത്തെതുടർന്ന് വിമാനം റദ്ദാക്കിയതിന് പിന്നാലെ യു.എ.ഇിൽ വച്ച് താന്‍ ഉൾപ്പെടെയുള്ള പാകിസ്താനികൾ വിവേചനം നേരിട്ടുവെന്ന് പാകിസ്താന്‍ നിയമസഭാംഗവും മുന്‍ അസംബ്ലി സ്പീക്കർ ആസാദ് ഖൈസർ. ഇന്ത‍്യയലെയും അമേരിക്കയിലെയും പൗരന്മാർക്കും പ്രത്യേക താമസ സൗകര്യം ഹോട്ടലിൽ ഒരുക്കിയെന്നും ആരോപിച്ചു. പാകിസ്താന്‍ യാത്രക്കാരോടുള്ള പെരുമാറ്റം അങ്ങേയറ്റം അനുചിതമായ ഒന്നാണെന്നും ഇക്കാര്യത്തിൽ എമിറാത്ത് അധികൃതരുമായി നയതന്ത്ര ചർച്ചകൾ നടത്തണമെന്നും തെഹ്രീ-കീ-ഇന്‍സാഫ് അംഗവുമായ അദ്ദേഹം പറഞ്ഞു.

ഞാനും യാത്രയിലായിരുന്നു, അവിടെ കാണിച്ച പെരുമാറ്റം വളരെ അനുചിതമായിരുന്നു. ഞങ്ങളുടെ വിമാനം റദ്ദാക്കി, ഞങ്ങൾക്ക് ഒരു ഹോട്ടലിൽ താമസിക്കാൻ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ പാകിസ്താനികളായ ഞങ്ങളോടുള്ള അവരുടെ മനോഭാവം നല്ലതല്ലായിരുന്നു എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

സംഭവത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച ഖൈസർ ഇന്ത്യയുടെയും അമേരിക്കയുടെയും പാസ്‌പോർട്ട് കൈവശമുള്ളവർക്കു മാത്രമേ താമസ സൗകര്യം ഒരുക്കുകയുള്ളൂവെന്ന് അറിയിപ്പുണ്ടായിരുന്നുവെന്നും പറഞ്ഞു. ദേശീയ അസംബ്ലിയിൽ വിഷയം ഉന്നയിച്ച് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും ഖൈസർ പങ്കുവെച്ചു. അതേ സമയം സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളും വിമാനയാത്രയുടെയോ ഹോട്ടലിന്റെയോ കൃത്യമായ വിവരങ്ങളെ അദ്ദേഹം നൽകിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World NewsPakistanUAEIndiaamerica
News Summary - Pakistani legislator and former Assembly Speaker Azad Qaiser says Pakistanis faced discrimination after flight cancellation
Next Story