നാടുകടത്തൽ: നടപടിക്കെതിരെ പാക് വനിത കോടതിയിൽ
text_fieldsപെഷാവർ: അഫ്ഗാനിസ്താൻ പൗരന്മാരെ നാടുകടത്തുന്ന സർക്കാർ നടപടിക്കെതിരെ പാക് പൗര കോടതിയിൽ. രേഖകളുള്ളവരെ അടക്കം എല്ലാ അഫ്ഗാൻ പൗരന്മാരെയും പുറത്താക്കാനുള്ള സർക്കാർ നയം അസാധുവായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ വനിതയായ രേഷ്മയാണ് പെഷാവർ ഹൈകോടതിയിൽ ഹരജി നൽകിയത്.
അഫ്ഗാൻ പൗരത്വ കാർഡുള്ളവർ മാർച്ച് 31നകം നാടുവിടണമെന്നായിരുന്നു പാകിസ്താൻ സർക്കാർ ഉത്തരവ്. സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് തങ്ങുന്നവരെ ഏപ്രിൽ ഒന്നു മുതൽ നാടുകടത്തുകയാണ് സർക്കാർ. നാലു മക്കൾക്കും അഫ്ഗാൻ പൗരനായ ഭർത്താവ് താരീഖ് ഖാനുമൊപ്പമാണ് താൻ കഴിയുന്നതെന്ന് രേഷ്മ ഹരജിയിൽ ചൂണ്ടിക്കാട്ടി.
തന്റെ ഭർത്താവിനെയും നാടുകടത്താനുള്ള നീക്കത്തിലാണ് സർക്കാർ. ഭർത്താവിന് പാകിസ്താൻ ഒറിജിൻ കാർഡ് അനുവദിക്കാൻ നിർദേശം നൽകണമെന്നും നാടുകടത്തൽ തടയണമെന്നും അവർ ഹരജിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

