
മലാലയുമായി കൈകോർത്ത് ആപ്ൾ
text_fieldsവാഷിങ്ടൺ: ഏറ്റവും പ്രായംകുറഞ്ഞ നെബോൽ പുരസ്കാര ജേതാവ് മലാല യൂസുഫ് സായിയുമായി കൈകോർത്ത് യു.എസ് ആസ്ഥാനമായുളള ബഹുരാഷ്ട്ര ഭീമൻ ആപ്ൾ'. ആപ്ൾ ടി.വി പ്ലസുമായാണ് വർഷങ്ങൾ നീളുന്ന കരാർ. നാടകം, ഹാസ്യ പരിപാടികൾ, ഡോക്യുമെന്‍ററികൾ, ആനിമേഷൻ, കുട്ടികളുടെ പരമ്പരകൾ തുടങ്ങി വിവിധ പരിപാടികളുടെ നിർമാണത്തിൽ മലാല സഹകരിക്കും. 'എക്സ്ട്രാകരിക്കുലാർ' എന്ന സ്വന്തം കമ്പനിയുടെ പേരിലാകും മലാല ഇവക്കാവശ്യമായ ഉള്ളടക്കം നിർമിക്കുക.
''ലോകത്തിന് പ്രചോദനമാകാനുള്ള അവരുടെ ശേഷി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യ'മെന്ന് കമ്പനി വാർത്താ കുറിപ്പിൽ അറിയിച്ചു.
തീവ്രവാദി ആക്രമണത്തിൽ ഗുരുതര പരിക്കുകളുമായി വർഷങ്ങൾ മല്ലിട്ട മലാല തിരിച്ചെത്തിയ ശേഷം പെൺകുട്ടികളുടെ വിദ്യാഭ്യാസ പ്രവർത്തന രംഗത്ത് സജീവമാണ്. ബി.ബി.സിക്കായി സ്വന്തം പേരിലും തൂലിക നാമത്തിലും ഇവർ എഴുതിയ ലേഖനങ്ങളും േബ്ലാഗുകളും വൻ ജനപ്രീതി നേടിയിരുന്നു. ആത്മകഥയും ലോകം മുഴുക്കെ ബെസ്റ്റ്സെല്ലറായി. മലാലയുടെ രചനകളോടുള്ള ജനപ്രീതി ഉപയോഗപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആപ്ൾ കരാറിലെത്തുന്നത്.
2014ൽ 17ാം വയസ്സിലാണ് മലാല നൊബേൽ ജേതാവാകുന്നത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിന് പ്രവർത്തിച്ചുവരുന്ന ഇന്ത്യക്കാരനായ കൈലാശ് സത്യാർഥിക്കൊപ്പമായിരുന്നു പുരസ്കാരം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
