പാക് സഹോദരങ്ങളെ 20 വർഷത്തിനുശേഷം ഗ്വണ്ടാനമോയിൽനിന്ന് മോചിപ്പിച്ചു
text_fieldsഇസ്ലാമാബാദ്: പാകിസ്താനി സഹോദരങ്ങളെ കുപ്രസിദ്ധമായ ഗ്വണ്ടാനമോ തടവറയിൽനിന്ന് 20 വർഷത്തിനുശേഷം മോചിപ്പിച്ചു. അബ്ദുൽ റബ്ബാനി (55), മുഹമ്മദ് റബ്ബാനി (53) എന്നിവരാണ് വീട്ടിൽ തിരിച്ചെത്തിയത്. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് അൽഖാഇദ തീവ്രവാദികൾക്ക് സഹായം നൽകിയെന്നാണ് ഇവർക്കെതിരായി ആരോപിച്ചിരുന്നത്.
2002 സെപ്റ്റംബറിലാണ് ഇവരെ കറാച്ചിയിൽ അറസ്റ്റ് ചെയ്തത്. സി.ഐ.എ നൽകിയ വിവരമനുസരിച്ച് പാക് രഹസ്യാന്വേഷണ വിഭാഗം പിടികൂടി അമേരിക്കക്ക് കൈമാറുകയായിരുന്നു. 2004ലാണ് ഇരുവരെയും ക്യൂബയിലെ അമേരിക്കൻ നിയന്ത്രണത്തിലുള്ള ഗ്വണ്ടാനമോ തടവറയിലെത്തിച്ചത്. ഇവരുടെ മോചനത്തിന് 2021ൽ അംഗീകാരം ലഭിച്ചിരുന്നു. കുറ്റപത്രം ചുമത്തുകയും വിചാരണ നടത്തുകയും ചെയ്യാതെയാണ് സഹോദരങ്ങളെ രണ്ടു പതിറ്റാണ്ടിലേറെ കുപ്രസിദ്ധ തടവറയിൽ പാർപ്പിച്ചത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

