കോവിഡ്: ഇംറാൻെറ വീഴ്ചകൾ ചൂണ്ടിക്കാട്ടി; വനിത മാധ്യമപ്രവർത്തകർക്കെതിരെ സൈബർ ആക്രമണം
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി ഇംറാൻ ഖാനെ വിമർശിച്ചതിനെ തുടർന്ന് സൈബർ ആക്രമണം നേരിടുകയാണെന്ന് പാകിസ്താനിലെ വനിത മാധ്യമപ്രവർത്തകർ. സർക്കാർ ഉദ്യോഗസ്ഥരും പാകിസ്താൻ തെഹരീഖ്-ഇ-ഇൻസാഫ് പാർട്ടി പ്രവർത്തകരും സൈബറിടങ്ങളിൽ അപമാനിക്കുകയാണെന്ന് വനിത മാധ്യമ പ്രവർത്തകരുടെ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
കടുത്ത സൈബർ ആക്രമണം മൂലം സ്വതന്ത്രമായി തൊഴിൽ ചെയ്യാൻ കഴിയുന്നില്ല. കോവിഡ് പ്രതിരോധത്തിലെ ഇംറാൻ ഖാൻെറ വീഴ്ചകൾ ചൂണ്ടിക്കാണിച്ച മാധ്യമപ്രവർത്തകരാണ് കൂടുതൽ ആക്രമണം നേരിടുന്നെതന്നും പ്രസ്താവനയിൽ പറയുന്നു. 36 വനിത മാധ്യമപ്രവർത്തകരാണ് പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. അവാർഡ് നേടിയ മാധ്യമപ്രവർത്തകരായ ബേനസീർ ഷാ, അസ്മ ഷിരാസി, മെഹ്മൽ സർഫ്രാസ്, അയേഷ ബക്ഹാഷ്, അംബർ ഷാംസി എന്നിവരും ഇതിൽ ഉൾപ്പെടുന്നു.
സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം ഭരണകക്ഷിയുടെ വിവിധ ട്വിറ്റർ അക്കൗണ്ടുകളിലൂടേയും സൈബർ ആക്രമണം ശക്തമാണ്. തങ്ങളുടെ ചിത്രങ്ങളും വീഡിയോയും മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണ്. വ്യാജ വാർത്തകളാണ് തങ്ങൾ റിപ്പോർട്ട് ചെയ്യുന്നതെന്ന പ്രചാരണവും നടക്കുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. അതേസമയം, മാധ്യമ പ്രവർത്തകർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് പാകിസ്താൻ മനുഷ്യാവകാശ മന്ത്രി ശിരീൻ മസാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

