Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകർതാർപുരിലേക്ക്​ സിഖ്​...

കർതാർപുരിലേക്ക്​ സിഖ്​ തീർഥാടകർക്ക്​ നിയ​ന്ത്രണങ്ങളോടെ പ്രവേശനം

text_fields
bookmark_border
കർതാർപുരിലേക്ക്​ സിഖ്​ തീർഥാടകർക്ക്​ നിയ​ന്ത്രണങ്ങളോടെ പ്രവേശനം
cancel

ഇസ്​ലാമാബാദ്​: സിഖ്​മത സ്​ഥാപകൻ ഗുരുനാനാക്കി​െൻറ 48ാം ചരമവാർഷികത്തോടനുബന്ധിച്ച്​ കർതാർപുരിലെ തിരക്ക്​ കണക്കിലെടുത്ത്​ കോവിഡ്​ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ പാകിസ്​താൻ തീരുമാനം.

സെപ്​റ്റംബർ 22നാണ്​ ഗുരുനാനാക്കി​െൻറ ചരമവാർഷികം. രണ്ട്​ ഡോസ്​ വാക്​സിനും സ്വീകരിച്ച സിഖ്​ തീർഥാടകരെ മാത്രം കർതാർപുരിലെ ഗുരുദ്വാര ദർബാർ സാഹിബ്​ സന്ദർശിക്കാൻ അനുവദിക്കാനാണ്​ തീരുമാനം. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ സെപ്​റ്റംബർ 20ന്​ തുടങ്ങും. 1539 സെപ്​റ്റംബർ 22ന്​ കർതാർപുരിലാണ്​ ഗുരുനാനാക്ക്​ അന്തരിച്ചത്​.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ 2020 മാർച്ച്​ മുതൽ കർതാർപുർ സാഹിബ്​ ഗുരുദ്വാരയിലേക്കുള്ള സന്ദർശനം റദ്ദാക്കിയിരുന്നു. നാഷനൽ കമാൻഡ്​ ആൻഡ്​​ ഓപറേഷൻ സെൻററാണ്​ കർതാർപുർ ഇടനാഴി തുറക്കാൻ തീരുമാനിച്ചത്​.

കോവിഡ്​ വ്യാപനം കണക്കിലെടുത്ത്​ നിയന്ത്രണം കടുപ്പിക്കാനും തീരുമാനിച്ചു. ഇന്ത്യയിൽ ഡെൽറ്റ വകഭേദം പടരുന്നതിനാൽ സിഖ്​ തീർഥാടകർ അടക്കമുള്ള സന്ദർശകർക്ക്​ പ്രത്യേക അനുമതി ആവശ്യമാണ്​. വാക്​സി​െൻറ രണ്ടു ഡോസും സ്വീകരിച്ചതി​െൻറ സർട്ടിഫിക്കറ്റിനൊപ്പം കോവിഡ്​ നെഗറ്റിവാണെന്ന്​ കാണിക്കുന്ന സന്ദർശനത്തിന്​ 72 മണിക്കൂർ മു​െമ്പടുത്ത ആർ.ടി.പി.സി.ആർ റിപ്പോർട്ടും സന്ദർശകർ കരുതണം.

അതിനു പുറമെ ഇവർക്കായി വിമാനത്താവളങ്ങളിൽ ആൻറിജൻ പരിശോധനയും നടത്തും. പോസിറ്റിവാണെന്ന്​ തെളിഞ്ഞാൽ സന്ദർശകരെ കടത്തിവിടില്ല. ദർബാറിൽ ഒരേ സമയം 300 പേർക്കാണ്​ പ്രവേശനം നൽകുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kartarpur
News Summary - Pakistan to Restrict entry of Sikh pilgrims to Kartarpur
Next Story