Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആൾകൂട്ട ആക്രമണം;...

ആൾകൂട്ട ആക്രമണം; ശ്രീലങ്കൻ പൗരനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക്​ ഉന്നത പുരസ്​കാരം നൽകാൻ പാകിസ്താൻ

text_fields
bookmark_border
ആൾകൂട്ട ആക്രമണം; ശ്രീലങ്കൻ പൗരനെ രക്ഷിക്കാൻ ശ്രമിച്ചയാൾക്ക്​ ഉന്നത പുരസ്​കാരം നൽകാൻ പാകിസ്താൻ
cancel

ഇസ്​ലാമാബാദ്​: പാ​കി​സ്​​താ​നി​ൽ ശ്രീ​ല​ങ്ക​ൻ പൗ​ര​​നെ ആ​ൾ​ക്കൂ​ട്ട ആക്രമണത്തിൽ നിന്ന്​ രക്ഷിക്കാൻ ശ്രമിച്ച സ്വദേശിക്ക്​ ഉന്നത പുരസ്​കാരം പ്രഖ്യാപിച്ച്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ. മാലിക്​ അദ്​നാൻ എന്നയാൾക്കാണ്​ ധീരതയ്ക്കുള്ള രാജ്യത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സിവിൽ അവാർഡായ തംഗാ ഐ ഷുജാത് സമ്മാനിക്കുക.

ഇംറാൻ ഖാൻ ഒരു ട്വീറ്റിലൂടെയാണ്​ ഇത്​ അറിയിച്ചത്​. അദ്‌നാന്‍റെ ധാർമിക ധൈര്യത്തെയും ധീരതയെയും അഭിവാദ്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു," അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.

മ​ത​നി​ന്ദ ആ​രോ​പി​ച്ചായിരുന്നു ശ്രീ​ല​ങ്ക​ൻ പൗ​ര​​നായ പ്രി​​​യാ​​​ന​​​ന്ദ കു​​​മ​​രയെ കഴിഞ്ഞ വെള്ളിയാഴ്​ച്ച തെ​​​ഹ്​​​​രീ​​​കെ ല​​​ബ്ബെ​​​യ്​​​​ക്​ പാ​​​കി​​​സ്​​​​താ​​ൻ (ടി.​​​എ​​​ൽ.​​​പി) പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ കൊലപ്പെടുത്തിയത്​. സി​യാ​ൽ​കോ​ട്ടി​ലെ വ​സ്​​ത്ര​നി​ർ​മാ​ണ ശാ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി മാ​നേ​ജ​റാ​യി സേ​വ​ന​മ​നു​ഷ്​​ഠി​ച്ചി​രു​ന്ന കു​​​മ​​ര ഖു​​​ർ​​​ആ​​​ൻ വ​​​രി​​​ക​​​ളെ​ഴു​തി​യ പോ​​​സ്​​​​റ്റ​​​ർ ന​ശി​പ്പി​ച്ചെ​ന്നാ രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മിക്കപ്പെട്ടത്​.

അതേസമയം, സം​ഭ​വ​ത്തി​ൽ മു​ഴു​വ​ൻ പ്ര​തി​ക​ളെ​യും നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​രു​മെ​ന്ന്​ പാ​ക്​ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ ശ്രീ​ല​ങ്ക​ക്ക്​ ഉ​റ​പ്പു ന​ൽ​കിയിട്ടുണ്ട്​. ഇതുവരെ 113 പേ​ർ അ​റ​സ്​​റ്റി​ലാ​യെ​ന്നും കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ഒ​രു ദ​യ​യും ഉ​​ണ്ടാ​വി​ല്ലെ​ന്നും, ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഗോ​ട​ബ​യ രാ​ജ​പ​ക്​​സ​യെ ഫോ​ണി​ൽ വി​ളി​ച്ചാണ്​​ ഇം​റാ​ൻ ഖാ​ൻ അ​റി​യി​ച്ചത്​. ശ്രീ​ല​ങ്ക​ൻ ​പ്ര​സി​ഡ​ൻ​റി​െൻറ വ​ക്താ​വാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mob LynchingPakistanSri Lankan NationalPakistan PM Imran Khan
News Summary - Pakistan to honour man who tried to save Sri Lankan national from lynching
Next Story