Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രക്ഷോഭം തുടരുമെന്ന് പി.ടി.ഐ; മുഖ്യമന്ത്രിയെ കാണാനില്ലെന്ന് ആരോപണം
text_fieldsbookmark_border
മുഖ്യമന്ത്രി അലി അമിൻ ഗണ്ടപുർ
ഇസ്‍ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ ജയിൽമോചിതനാകുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് പ്രഖ്യാപിച്ച് പി.ടി.ഐ പാർട്ടി. ഇസ്‍ലാമാബാദ്, റാവൽപിണ്ടി നഗരങ്ങളിൽ പാർട്ടി പ്രവർത്തകരും പൊലീസും തമ്മിൽ ശനിയാഴ്ച വൈകീട്ടുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെ നടന്ന യോഗത്തിലാണ് തീരുമാനം.
പാർട്ടി നടത്താൻ തീരുമാനിച്ച പ്രക്ഷോഭം തടഞ്ഞതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ ഇസ്‍ലാമാബാദ് പൊലീസിലെ ഉദ്യോഗസ്ഥൻ ഹമീദ് ഷാ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, കാണാതായ ഖൈബർ പഖ്തൂൻഖ്വ മുഖ്യമന്ത്രി അലി അമിൻ ഗണ്ടപുറിനെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. അലി അമിൻ പൊലീസ് കസ്റ്റഡിയിലില്ലെന്ന് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‍വി സ്ഥിരീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

