ബലൂണുകൾ പറത്തി പാകിസ്താൻ; ഒപ്പം നോട്ടും ഡോളറും
text_fieldspakistan
ജമ്മു: അതിർത്തിയിൽ പാകിസ്താന്റെ 5000 രൂപ നോട്ടും യു.എസ് ഡോളറും കെട്ടിവെച്ച രണ്ട് ബലൂണുകൾ കണ്ടെത്തി. ജമ്മുവിന് അടുത്തുള്ള അഖ്നൂറിലെ ഖൗർ അതിർത്തി പ്രദേശത്തെ ഗുണാര ഗ്രാമത്തിലാണ് സംഭവം. വിമാനത്തിന്റെ രൂപത്തിലുള്ള ചുവന്ന ബലൂണുകൾ ഒരു മരത്തിൽ കുടുങ്ങിയ നിലയിലായിരുന്നു. ബലൂണുകളിൽ മൊബൈൽ നമ്പറും ക്യൂ.ആർ കോഡും പതിച്ചിട്ടുണ്ട്. പാകിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് ബലൂണുകൾ പറത്തുന്നത് പതിവാണെങ്കിലും അവയിൽ കറൻസി നോട്ടുകൾ ഘടിപ്പിച്ചത് കണ്ടെത്തുന്നത് ആദ്യമായാണ്. ഞായറാഴ്ച പാക് ഭാഗത്തുനിന്ന് പറന്നുവന്ന് സാംബ ജില്ലയിലെ രാംഗഢ് സെക്ടറിലെ വയലുകളിൽ പതിച്ച 16 ചുവന്ന ബലൂണുകൾ ബി.എസ്.എഫ് പിടിച്ചെടുത്തു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ ധരിയല്ല വനമേഖലയിൽനിന്ന് തുരുമ്പിച്ച ഗ്രനേഡുകളും കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

