ജയ്ശങ്കറിന്റെ കശ്മീർ പരാമർശം തള്ളി പാകിസ്താൻ
text_fieldsഇസ്ലാമാബാദ്: ലണ്ടനിലെ ചതം ഹൗസിൽ സംസാരിക്കവേ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ നടത്തിയ കശ്മീർ പരാമർശം തള്ളി പാകിസ്താൻ.അനധികൃതമായി പാകിസ്താന് കൈവശപ്പെടുത്തിയ ഭാഗം തിരികെ നൽകിയാൽ മാത്രമേ കശ്മീർ തർക്കം പരിഹരിക്കപ്പെടുകയുള്ളൂ എന്ന പരാമർശമാണ് തള്ളിയത്. പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ പാകിസ്താൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ, 77 വർഷമായി കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിന്റെ ഭാഗം ഇന്ത്യ ഒഴിയണമെന്നും ആവശ്യപ്പെട്ടു.
സ്വതന്ത്രവും നിഷ്പക്ഷവുമായ ജനഹിത പരിശോധനയിലൂടെയാണ് ജമ്മു -കശ്മീരിന്റെ അന്തിമ പദവി നിർണയിക്കേണ്ടതെന്ന് ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിൽ പ്രമേയങ്ങൾ വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു.
370ാം വകുപ്പ് റദ്ദാക്കിയതും തെരഞ്ഞെടുപ്പ് നടത്തിയതും ഉൾപ്പെടെ ജമ്മു -കശ്മീരിലെ നടപടികളെക്കുറിച്ചുള്ള ജയ്ശങ്കറിന്റെ പ്രസ്താവനകളെയും ഖാൻ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

