Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെടിനിർത്തൽ സ്വാഗതം...

വെടിനിർത്തൽ സ്വാഗതം ചെയ്​ത്​ ഇംറാൻഖാൻ

text_fields
bookmark_border
Imran Khan
cancel

ഇസ്​ലാമാബാദ്​: നിയന്ത്രണരേഖയിൽ ഇന്ത്യയും പാകിസ്​താനും തമ്മിലുള്ള വെടിനിർത്തൽ സ്വാഗതം ചെയ്​ത്​ പാകിസ്​താൻ പ്രധാമന്ത്രി ഇംറാൻ ഖാൻ. വെടിനിർത്തൽ കരാർ പാകിസ്​താൻ പൂർണമായി പാലിക്കുമെന്നും ഇന്ത്യയുമായുള്ള മറ്റ്​ പ്രശ്​നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ അതിനുള്ള സാഹചര്യം ഒരുക്കണം. കശ്​മീർ ജനതയുടെ സ്വയംഭരണമെന്ന അവകാശം അംഗീകരിക്കാൻ തയാറാവണം. സമാധാനത്തിനായി എന്തുനടപടിക്കും പാകിസ്​താൻ സന്നദ്ധമാണ്​-ഇംറാൻ ട്വീറ്റ്​ ചെയ്​തു. വ്യാഴാഴ്​ചയാണ്​ ഇന്ത്യയും പാകിസ്​താനും നിയന്ത്രണരേഖയിൽ വെടിനിർത്തലിന്​ ധാരണയിലെത്തിയത്​. അതിനുശേഷമുള്ള ഇംറാൻ ഖാ​െൻറ ആദ്യ പ്രതികരണമാണിത്​.

സമാധാനവും ഭീകരവാദവും ഒരുമിച്ചുപോകില്ലെന്നായിരുന്നു നേരത്തേ സമാധാനശ്രമങ്ങൾക്കായുള്ള ഇംറാ​െൻറ ആഹ്വാനങ്ങൾക്ക്​ ഇന്ത്യ മറുപടി നൽകിയത്​. രാജ്യത്തിനെതിരെ ആക്രമണം നടത്തുന്ന ഭീകരസംഘങ്ങൾക്കെതിരെ സത്വര നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. 2019ലെ പുൽവാമ ഭീകരാക്രമണത്തോടെയാണ്​ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india pak talkPakistanPakistan PM Imran Khan
News Summary - Pakistan ready to resolve all outstanding issues with India through dialogue: Imran Khan
Next Story