Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാക്-പ്രധാനമന്ത്രി...

പാക്-പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഈജിപ്ത് സന്ദർശിക്കും

text_fields
bookmark_border
Pakistan PM Shehbaz Sharif
cancel

ഇസ്ലാമാബാദ്: ലോക കാലാവസ്ഥാ ഉച്ചകോടി (കോപ് 27)യിൽ പങ്കെടുക്കാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ശരിഫ് ഈജിപ്ത് സന്ദർശിക്കും. വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും മറ്റ് ക്യാബിനറ്റ് അംഗങ്ങളും മുതിർന്ന ഉദ്യോഗസ്ഥരും പ്രധാന മന്ത്രിക്കൊപ്പമുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നവംബർ 6 മുതൽ 18 വരെ ഈജിപ്ത് പട്ടണമായ ഷറാമി ​ശൈഖിലാണ് ഉച്ചകോടി നടക്കുന്നത്.

കാലാവസ്ഥാ വ്യതിയാനവും ദുർബല സമൂഹങ്ങളുടെ സുസ്ഥിരതയും എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയിൽ ശരീഫ് പങ്കെടുക്കും. നിരവധി ലോക നേതാക്കളുമായി ഉഭയകക്ഷി ചർച്ചകളും കൂടിക്കാഴ്ചകളും നടത്തും.

ദശലക്ഷക്കണക്കിന് ആളുകൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുന്ന സമയത്താണ് കോപ്-27 നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EgyptShehbaz SharifPakistan
News Summary - Pakistan PM Shehbaz Sharif to visit Egypt to participate in climate summit
Next Story