Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരു കിലോ സ്വർണം!; ശഹബാസ് ഷെരീഫിന് വിദേശരാജ്യം സമ്മാനമായി നൽകിയെന്ന്

text_fields
bookmark_border
ശഹബാസ് ഷെരീഫ്
cancel
camera_alt

ശഹബാസ് ഷെരീഫ്

ഇസ്‍ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ശഹബാസ് ഷെരീഫിന് കിർഗിസ്ഥാൻ സന്ദർശനത്തിനിടെ ഒരു കിലോഗ്രാം സ്വർണം സമ്മാനമായി ലഭിച്ചെന്ന് രേഖകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മൂന്ന് ഡസനിലധികം ഔദ്യോഗിക സമ്മാനങ്ങൾ ലഭിച്ചത് കാബിനറ്റ് ഡിവിഷൻ പുറത്തുവിട്ട രേഖകളിലാണ് വ്യക്തമായത്.

വിദേശ സന്ദർശനങ്ങൾക്കിടെ പ്രധാനമന്ത്രിക്ക് ലഭിച്ച എല്ലാ സമ്മാനങ്ങളും സർക്കാർ ശേഖരശാലയിൽ നിക്ഷേപിച്ചതായി ‘ദി ന്യൂസ്’ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവയുടെ മൂല്യനിർണയം ഇതുവരെ പൂർത്തിയായിട്ടില്ല.

ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 2 വരെ കിർഗിസ്ഥാനിൽ നടത്തിയ ഔദ്യോഗിക സന്ദർശനത്തിനിടെ ലഭിച്ച 1,000 ഗ്രാം സ്വർണം ഉൾപ്പെട്ട പെട്ടിയാണ് പട്ടികയിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിലൊന്ന്. സെപ്റ്റംബർ 8നാണ് ഇത് ‘തോഷഖാന’യിൽ നിക്ഷേപിച്ചത്.

കൈകൊണ്ട് നിർമിച്ച പട്ടും കമ്പിളിയും കൊണ്ടുള്ള പരവതാനികൾ, അലങ്കാര പാത്രങ്ങൾ, പ്ലേറ്റുകൾ, കഫ്ലിങ്കുകൾ, ടൈ, കാലിഗ്രാഫി ചിത്രങ്ങൾ, പെയിന്റിങ്ങുകൾ, പരമ്പരാഗത സ്മരണികകൾ എന്നിവയും സമ്മാനങ്ങളിൽ ഉൾപ്പെടും. ഊദ് അടങ്ങിയ പരമ്പരാഗത സുഗന്ധദ്രവ്യങ്ങൾ, ഒലിവ് ഓയിൽ, സോപ്പുകൾ, സ്കാർഫുകൾ, കപ്പുകളും സോസറുകളും അടങ്ങിയ സെറ്റ് എന്നിവയും ലഭിച്ച സമ്മാനങ്ങളിൽപ്പെടും.

ഇതേ കാലയളവിൽ പാകിസ്താൻ പ്രസിഡന്റ് ആസിഫ് അലി സർദാരി ഏഴ് സമ്മാനങ്ങൾ ‘തോഷഖാന’യിൽ നിക്ഷേപിച്ചിട്ടുണ്ട്. പരവതാനികൾ, അമ്പെയ്ത്ത് ഉപകരണങ്ങൾ, ഒരു സംഗീതോപകരണം, ഫൈസൽ മസ്ജിദിന്റെ ഫ്രെയിം ചെയ്ത ചിത്രം, ചെസ് സെറ്റ്, അലങ്കാരവസ്തു എന്നിവയാണ് അവയിലുള്ളത്.

ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ദർ, ധനമന്ത്രി മുഹമ്മദ് ഔറംഗസേബ്, വിവരവിനിമയ മന്ത്രി അത്താഉല്ല തരാർ തുടങ്ങിയ മന്ത്രിമാരും ഇതേ കാലയളവിൽ ലഭിച്ച ഔദ്യോഗിക സമ്മാനങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്.

വിദേശ രാഷ്ട്രത്തലവന്മാരിൽനിന്നും സർക്കാരുകളിൽനിന്നും മറ്റ് വിദേശ പ്രമുഖരിൽനിന്നും പാകിസ്താൻ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും മന്ത്രിമാർക്കും മറ്റ് ഔദ്യോഗിക പദവികളിലുള്ളവർക്കും ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന സർക്കാർ ശേഖരശാലയാണ് തോഷഖാന.

2026 സെപ്റ്റംബറിൽ വിജ്ഞാപനം ചെയ്ത തോഷഖാന (മാനേജ്‌മെന്റ് ആൻഡ് റെഗുലേഷൻ) ചട്ടങ്ങൾ പ്രകാരം, ശേഖരശാലയിൽ നിക്ഷേപിച്ചിട്ടുള്ള പഴയതും പുതിയതുമായ സമ്മാനങ്ങൾ പരസ്യ ലേലത്തിലൂടെ വിറ്റഴിക്കണം. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ലേല നടപടികൾക്ക് മേൽനോട്ടം വഹിക്കുക.

ഔദ്യോഗിക പദവിയിലുള്ളവർ സമ്മാനം ലഭിച്ച് 30 ദിവസത്തിനകം അല്ലെങ്കിൽ വിദേശ സന്ദർശനം കഴിഞ്ഞ് മടങ്ങിയെത്തി 30 ദിവസത്തിനകം സമ്മാനം പ്രഖ്യാപിച്ച് തോഷഖാനയിൽ നിക്ഷേപിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pakistan PM Shehbaz Sharif receives 1kg gold gift: What happened to it?
Next Story