Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാക്​സിൻ സ്വീകരിച്ച്​...

വാക്​സിൻ സ്വീകരിച്ച്​ രണ്ടാം ദിവസം പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാന്​ കോവിഡ്​

text_fields
bookmark_border
imran khan vaccination
cancel

ന്യൂഡൽഹി: വാക്​സിന്​ കുത്തിവെപ്പെടുത്ത്​ രണ്ട്​ ദിവസത്തിന്​ ശേഷം പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാന്​ കോവിഡ്​ സ്​ഥിരീകരിച്ചു.

പാകിസ്​താൻ ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്​ഥനായ ഫൈസൽ സുൽത്താൻ ട്വിറ്ററിലൂടെയാണ്​ ഇക്കാര്യം അറിയിച്ചത്​. രോഗബാധ സ്​ഥിരീകരിച്ച ഇംറാൻ വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന്​ അദ്ദേഹം അറിയിച്ചു. വ്യാഴ​ാഴ്ചയാണ്​ ഇംറാൻ ചൈന വികസിപ്പിച്ച കോവിഡ്​ വാക്​സിന്‍റെ ആദ്യ ഡോസ്​ സ്വീകരിച്ചത്​.

68കാരനായ ഇംറാൻ കഴിഞ്ഞ ദിവസം തലസ്​ഥാന നഗരിയായ ഇസ്​ലാമാബാദിൽ നടന്ന സെക്യൂരിറ്റി കോൺഫറൻസടക്കം നിരവധി പൊതുപരിപാടികളിൽ പ​ങ്കെടുത്തിരുന്നു.

മാസ്​ക്​ അണിയാതെയാണ്​ അദ്ദേഹം വെള്ളിയാഴ്ച പാവപ്പെട്ടവർക്കുള്ള ഭവന പദ്ധതി ഉദ്​ഘാടനത്തിലടക്കം പ​ങ്കെടുത്തതെന്ന്​ റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു.

പാകിസ്​താനിൽ കോവിഡ്​ വ്യാപനം രൂക്ഷമാകുകയാണ്​. ആകെ കോവിഡ്​ രോഗികളുടെ എണ്ണം 6.15 ലക്ഷം കടന്നു. 13,700 പേരാണ്​ രോഗബാധ മൂലം മരണത്തിന്​ കീഴടങ്ങിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid vaccineCovid 19Pakistan PM Imran Khan
News Summary - Pakistan PM Imran Khan tests positive for Covid-19 days after vaccine
Next Story