Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്ന് പാകിസ്താൻ -ബൈഡൻ

text_fields
bookmark_border
ലോകത്തെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്ന് പാകിസ്താൻ -ബൈഡൻ
cancel

വാഷിങ്ടൺ: പാകിസ്താനെ അപകടകരമായ രാഷ്ട്രമെന്ന് വിശേഷിപ്പിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഒരുപക്ഷേ ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായിരിക്കാം പാകിസ്താൻ, ആണവായുധങ്ങളുടെ കാര്യത്തിൽ ഒരിക്കലും യോജിക്കില്ല -ബൈഡൻ പറഞ്ഞു.

ലോകം നിയന്ത്രണാധീതമാണ്. ഒരു വ്യക്തിയോ രാഷ്ട്രമോ ലോകത്തിന്‍റെ മാറ്റത്തിന് കാരണക്കാരല്ല -ഡെമോക്രാറ്റിക് കോൺഗ്രസ് പ്രചാരണ സമിതിയിൽ റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനയുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ചും യു.എസ് പ്രസിഡന്‍റ് അഭിപ്രായം വ്യക്തമാക്കി. മുൻ പ്രസിഡന്റ് ബറാക് ഒബാമയാണ് ഷി ജിൻപിങ്ങുമായുള്ള ചർച്ചകൾക്ക് തന്നെ ചുമതലപ്പെടുത്തിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 78 മണിക്കൂറാണ് ചൈനീസ് രാഷ്ട്രത്തലവനുമൊത്ത് ചെലവഴിച്ചതെന്നും ബൈഡൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan ‘one of the most dangerous nations’, Joe Biden says
Next Story