Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightക​ട​ലി​ൽ കു​ടു​ങ്ങി​യ...

ക​ട​ലി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ ക​പ്പ​ലി​ന് സ​ഹാ​യ​വു​മാ​യി പാ​കി​സ്താ​ൻ നാ​വി​ക​സേ​ന

text_fields
bookmark_border
ക​ട​ലി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ ക​പ്പ​ലി​ന്  സ​ഹാ​യ​വു​മാ​യി പാ​കി​സ്താ​ൻ നാ​വി​ക​സേ​ന
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: യ​ന്ത്ര​ത്ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് അ​റ​ബി​ക്ക​ട​ലി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​ന്ത്യ​ൻ ക​പ്പ​ലി​ന് പാ​ക് നാ​വി​ക സേ​ന​യു​ടെ സ​ഹാ​യം. ഒ​മാ​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന എം.​വി ഗൗ​തം എ​ന്ന ഇ​ന്ത്യ​ൻ ക​പ്പ​ലാ​ണ് ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്. തു​ട​ർ​ന്ന് ത​ങ്ങ​ൾ സ​ഹാ​യം എ​ത്തി​ച്ചു​വെ​ന്ന പാ​ക് നാ​വി​ക​സേ​ന​യു​ടെ പ്ര​സ്താ​വ​ന​യെ ഉ​ദ്ധ​രി​ച്ചാ​ണ് സം​ഭ​വം റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​പ്പ​ലി​ൽ ആ​റ് ഇ​ന്ത്യ​ക്കാ​രും ഒ​രു ഇ​ന്തോ​നേ​ഷ്യ​ക്കാ​ര​നു​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. കു​ടു​ങ്ങി​ക്കി​ട​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, മ​രു​ന്നു​ക​ൾ, മ​റ്റ് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കി.

മും​ബൈ​യി​ലെ മാ​രി​ടൈം റെ​സ്‌​ക്യൂ ആ​ൻ​ഡ് കോ​ഓ​ഡി​നേ​ഷ​ൻ സെ​ന്റ​ർ പാ​ക് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പാ​കി​സ്താ​ൻ നാ​വി​ക​സേ​ന ദൗ​ത്യം ഏ​റ്റെ​ടു​ത്ത​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത് പാ​ക് നാ​വി​ക​സേ​ന​യു​ടെ പി.​എം.​എ​സ്.​എ​സ് ക​ശ്മീ​ർ എ​ന്ന ക​പ്പ​ലാ​യി​രു​ന്നു. പാ​കി​സ്താ​ൻ മാ​രി​ടൈം സെ​ക്യൂ​രി​റ്റി ഏ​ജ​ൻ​സി​യും ദൗ​ത്യ​ത്തി​ന്റെ ഭാ​ഗ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian shiprescuePakistan Navy
News Summary - Pakistan Navy Rescues Indian Ship Stranded in Arabian Sea Following Technical Failure
Next Story