Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅറബിക്കടലിൽ കുടുങ്ങിയ...

അറബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായം നൽകി പാക് നാവിക സേന

text_fields
bookmark_border
Indian Ship
cancel

ഇസ്‍ലാമാബാദ്: അറബിക്കടലിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലിന് സഹായവുമായി പാകിസ്താൻ നാവിക സേന. ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ എം.വി ഗൗതം എന്ന കപ്പലിന് ഗുരുതരമായ സാ​​​ങ്കേതിക തകരാൻ സംഭവിക്കുകയായിരുന്നു. തുടർന്ന് പാകിസ്താൻ കപ്പൽ, ജീവനക്കാർക്ക് ഭക്ഷണവും വൈദ്യസഹായവും സാ​ങ്കേതിക തകരാർ പരിഹരിക്കാനുള്ള സഹായവും നൽകിയതായി പാക് നാവികസേനയു​ടെ പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

മുംബൈയിലെ മാരിടൈം റെസ്ക്യൂ സെന്റർ ഇസ്‍ലാമാബാദിലെ അധികൃതരുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചതിനെ തുടർന്നാണ് പാക് നാവികസേന സഹായം നൽകിയത്. കപ്പലിൽ ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യക്കാരനുമുണ്ടായിരുന്നു. അഭ്യർഥനയെ തുടർന്ന് പാകിസ്താൻ നാവികസേന രക്ഷാപ്രവർത്തനങ്ങൾക്കായി പി.എം.എസ്.എസ് കശ്മീർ എന്ന കപ്പലിനെ വിന്യസിച്ചു. പാകിസ്താൻ മാരിടൈം സെക്യൂരിറ്റി ഏജൻസിയും ദൗത്യത്തിൽ പങ്കുചേർന്നു. എം.വി ഗൗതമിന്റെ ജീവനക്കാരെ സഹായിക്കുന്ന വിഡിയോ എക്സിൽ മാധ്യമങ്ങൾ പോസ്റ്റ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arabian seaindian shipSOS SignalPakistan Navy
News Summary - Pakistan Navy Helps Stranded Indian Ship In Arabian Sea After SOS Message
Next Story