സമാധാന ചർച്ചകൾ പരാജയപ്പെട്ടാൽ അഫ്ഗാനിസ്താനുമായി തുറന്ന യുദ്ധം -പാക് പ്രതിരോധമന്ത്രി
text_fieldsഇസ്താംബുൾ: അഫ്ഗാനിസ്താനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ അവരുമായി തുറന്ന യുദ്ധത്തിന് തയാറാണെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി. ഇരു രാജ്യങ്ങളും തമ്മിൽ സമാധാനകരാർ ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ ഞങ്ങൾക്ക് മുന്നിൽ മറ്റ് വഴികളുണ്ട്. പാകിസ്തതാനുമായി തുറന്ന യുദ്ധത്തിന് വഴിതുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ തുർക്കിയയിലെ ഇസ്താംബുളിൽ വെച്ചാണ് ചർച്ചകൾ നടത്തുന്നത്. ഖത്തറും ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ട്.
'പാക് വാദം അസംബന്ധം'; പാകിസ്താൻ-അഫ്ഗാനിസ്താൻ യുദ്ധത്തിൽ ഇന്ത്യക്ക് പങ്കില്ല -താലിബാൻ
കാബൂൾ: പാകിസ്താൻ-അഫ്ഗാനിസ്താൻ യുദ്ധത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാക് വാദം തള്ളി താലിബാൻ. അഫ്ഗാനിസ്താൻ പ്രതിരോധമന്ത്രിയാണ് പാകിസ്താൻ വാദം തള്ളി രംഗത്തെത്തിയത്. ഒരു ലോജിക്കുമില്ലാത്ത ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത വാദമാണ് പാകിസ്താൻ ഉയർത്തിയതെന്ന് അഫ്ഗാനിസ്താൻ പ്രതിരോധമന്ത്രി മുഹമ്മദ് യാക്കൂബ് പറഞ്ഞു.
ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കാനുള്ള നടപടികളുമായി ഞങ്ങൾ മുന്നോട്ട് പോവുകയാണ്. അത് തങ്ങളുടെ നയത്തിന്റെ ഭാഗമാണെന്നും താലിബാൻ അറിയിച്ചു. സ്വതന്ത്ര്യ രാജ്യമെന്നനിലയിലാണ് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയൽരാജ്യമെന്ന നിലയിൽ പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള നീക്കങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവും. ബന്ധം സ്ഥാപിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. സംഘർഷം ഉണ്ടാക്കുക ഞങ്ങളുടെ ലക്ഷ്യമല്ലെന്നും അഫ്ഗാനിസ്താൻ വ്യക്തമാക്കി. പരസ്പര ബഹുമാനവും പ്രതിബദ്ധതയുമാണ് ഏതൊരു ബന്ധത്തിന്റേയും കരുത്തെന്നും താലിബാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

