ബോളിവുഡ് ഇതിഹാസ താരങ്ങൾ ജനിച്ച വീടുകൾ പാകിസ്താൻ ടൂറിസ്റ്റ് കേന്ദ്രമാക്കും
text_fieldsഇസ്ലാമാബാദ്: ദിലീപ് കുമാറിനെയും രാജ്കുമാറിനെയും പോലുള്ള ബോളിവുഡ് ഇതിഹാസ സിനിമ താരങ്ങളുടെ പൈതൃക വീടുകൾ സംരക്ഷിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കുമെന്ന് പാകിസ്താൻ.
വിഭജനാനന്തരം പാകിസ്താനിൽനിന്ന് വേർപെട്ടുപോയവരാണ് ബോളിവുഡ് താരങ്ങളുടെ പിതാമഹന്മാർ. വടക്കു പടിഞ്ഞാറൻ പാകിസ്താനിലെ ദിലീപ് കുമാറിെൻറയും രാജ്കപൂറിെൻറയും പൈതൃക വീടുകൾ ഏറ്റെടുക്കാൻ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യ സർക്കാർ കൾച്ചറൽ ഹെറിറ്റേജ് കൗൺസിലിന് അനുമതി നൽകിയിരുന്നു. ഇവരുടെ വസതികൾ സംരക്ഷിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. കപൂർ ഹവേലി എന്ന പേരിലുള്ള രാജ്കപൂറിെൻറ പൈതൃക വീട് പെഷാവറിലെ ക്വിസ്സ ഖവാനി ബസാറിലാണ്.
1918നും 1922നുമിടയിൽ താരത്തിെൻറ മുത്തശ്ശൻ ദിവാൻ ബശ്വേശർനാഥ് കപൂർ നിർമിച്ച വീടാണിത്. രാജ്കപൂറും അമ്മാവനായ ത്രിലോക് കപൂറും ജനിച്ചത് ഈ വീട്ടിലാണ്. ഈ വീട് ദേശീയ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചതാണ്. ഇതേ ഭാഗത്തുതന്നെയാണ് ദിലീപ് കുമാറിെൻറ 100 വർഷം പഴക്കമുള്ള പൈതൃക വീടും സ്ഥിതിചെയ്യുന്നത്. ഷാരൂഖ് ഖാൻ, മധു ബാല, സൈറ ബാനു, വിനോദ് ഖന്ന, അനിൽ കപൂർ, അംജദ് ഖാൻ, മനോജ് കുമാർ, രൺധിർ കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങൾക്കും പെഷാവറിൽ പൈതൃക വീടുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.