Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാൻ ഖാനും ഭാര്യക്കും...

ഇംറാൻ ഖാനും ഭാര്യക്കും രാജ്യം വിടുന്നതിൽനിന്ന് വിലക്ക്

text_fields
bookmark_border
Imran Khan
cancel

ഇസ്‌ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തി രാജ്യം വിടുന്നതിൽനിന്ന് വിലക്കി പാകിസ്താൻ. ഇംറാന്‍റെ ഭാര്യ ബുഷ്റ ബീബിയെയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ 80 നേതാക്കളെയും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഖാസിം സൂരി, അസദ് ഉമർ, അസദ് ഖൈസർ, അസ്‌ലം ഇഖ്ബാൽ, യാസ്മിൻ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ തുടങ്ങിയ നേതാക്കളാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്‌സിറ്റ് പോയിന്റുകളിലും ഈ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്.

പാ​കി​സ്താ​ൻ ത​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യെ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രി ഖാ​ജ ആ​സി​ഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ നടപടി. മേ​യ് ഒ​മ്പ​തി​ന് ഇം​റാ​ൻ ഖാ​നെ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​മാ​യ റേ​ഞ്ചേ​ഴ്സ് അ​റ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ടുകയും സൈ​നി​ക ആ​സ്ഥാ​ന​ത്തി​നു​നേ​രെ ആ​ക്ര​മ​ണം നടക്കുകയും ചെയ്തിരുന്നു. ഈ പ​ശ്ചാ​ത്ത​ല​ത്തി​ലാണ് കടുത്ത നടപടികളിലേക്ക് കടന്നിരിക്കുന്നത്. ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കാ​ൻ ഇം​റാ​ൻ ഖാ​ൻ ഇ​പ്പോ​ഴും ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് ഖാ​ജ ആ​സി​ഫ് പ​റ​ഞ്ഞിരുന്നു.

അതേസമയം, പാ​കി​സ്താ​നി​ൽ അ​പ്ര​ഖ്യാ​പി​ത പ​ട്ടാ​ള നി​യ​മം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ ആ​രോ​പി​ച്ചു. വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ ആ​ർ​ട്ടി​ക്ക്ൾ 245 ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ അ​ദ്ദേ​ഹം സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ഈ ​ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ർ​ട്ടി​ക്ക്ൾ 245 പ്ര​കാ​രം, സി​വി​ൽ ഭ​ര​ണ​കൂ​ട​ത്തെ സ​ഹാ​യി​ക്കാ​ൻ സൈ​ന്യ​ത്തെ ഏ​ത് സ​മ​യ​ത്തും വി​ളി​ക്കാ​വു​ന്ന​താ​ണ്. പ​ഞ്ചാ​ബ്, ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ, ബ​ലൂ​ചി​സ്താ​ൻ, ഇ​സ്‍ലാ​മാ​ബാ​ദ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഈ ​നി​യ​മം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 1952ലെ ​സൈ​നി​ക നി​യ​മ​പ്ര​കാ​രം പൗ​ര​ന്മാ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തും കു​റ്റാ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തും വി​ചാ​ര​ണ ചെ​യ്യു​ന്ന​തും നി​യ​മ വി​രു​ദ്ധ​മാ​ണെ​ന്ന് ഇം​റാ​ൻ ഖാ​ൻ ഹ​ര​ജി​യി​ൽ ആ​രോ​പി​ച്ചു.

Show Full Article
TAGS:Imran Khan Pakistan No Fly List 
News Summary - Pakistan Govt Puts Imran Khan on No-fly List
Next Story