Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹൃത്തിന്റെ പിതാവിനെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതിന് ചെരുപ്പ് നക്കിച്ചും മുടിമുറിച്ചും പീഡനം

text_fields
bookmark_border
സുഹൃത്തിന്റെ പിതാവിനെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതിന് ചെരുപ്പ് നക്കിച്ചും മുടിമുറിച്ചും പീഡനം
cancel

ഫൈസലാബാദ്: പാകിസ്താനിലെ ഫൈസലാബാദിൽ സുഹൃത്തിന്റെ പിതാവിനെ വിവാഹം ചെയ്യാൻ വിസമ്മതിച്ചതിന് കൗമാരക്കാരിയുടെ മുടിമുറിച്ചും ചെരുപ്പ് നക്കിച്ചും അപമാനിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. ആഗസ്റ്റ് ഒമ്പതിനാണ് സംഭവം. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായി. വീഡിയോയിൽ പെൺകുട്ടിയകൊണ്ട് ചെരുപ്പ് നക്കിക്കുന്നതും മുടി മുറിക്കുകയും പുരികം ഷേവ് ചെയ്യുന്നതും കാണാം.

ഫാക്ടറി ഉടമയായ സുഹൃത്തിന്റെ പിതാവ് തന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയായിരുന്നുവെന്നും എന്നാൽ അതിന് വിസമ്മതിച്ചപ്പോൾ തന്നെ പീഡിപ്പിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പറഞ്ഞതായി 'ജിയോ ന്യൂസ്' റിപ്പോർട്ട് ചെയ്തു. തന്റെ സുഹൃത്തും ഇക്കൂട്ടത്തിലുണ്ടായിരുന്നതായി പെൺകുട്ടി പരാതിയിൽ പറയുന്നു. വീഡിയോ വൈറലായതോടെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സുഹൃത്തും പിതാവുമടക്കം ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയുടെ ഭാര്യയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുഹൃത്തിന്റെയും പിതാവിന്റെയും വീട്ടിൽ നടത്തിയ പരിശോധനയിൽ മദ്യവും ആയുധങ്ങളും കണ്ടെത്തിയിരുന്നു. ഇതിന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഫൈസലാബാദിലെ ഖുറിയാൻവാല പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan: Girl forced to lick shoes, her hair chopped, eyebrows shaved for refusing to marry older man in Faisalabad
Next Story