Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജനറൽ ബിപിൻ റാവത്തിന്​...

ജനറൽ ബിപിൻ റാവത്തിന്​ ആദരാഞ്ജലി അർപ്പിച്ച്​ പാക്കിസ്​താൻ

text_fields
bookmark_border
ജനറൽ ബിപിൻ റാവത്തിന്​ ആദരാഞ്ജലി അർപ്പിച്ച്​ പാക്കിസ്​താൻ
cancel

ജനറൽ ബിപിൻ റാവത്തിന്​ ആദരാഞ്ജലി അർപ്പിച്ച്​ പാക്കിസ്​താൻ. പാക്​ സൈനിക മേധാവികളും നയതന്ത്ര ഉദ്യോഗസ്​ഥരും ആണ്​ അന്തരിച്ച ഇന്ത്യയുടെ സംയുക്​ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്​ ആദരവ്​ അർപ്പിച്ചത്​. തമിഴ്​നാട്ടിലെ കുന്നൂരിൽ സൈനിക ഹെലികോപ്​ടർ തകർന്നാണ്​ ഇന്ത്യയുടെ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്​, ഭാര്യ മധുലിക റാവത്ത്​, മറ്റ്​ ഉന്നത സൈനിക ഉദ്യോഗസ്​ഥർ എന്നിവർ കൊല്ലപ്പെട്ടത്​.

ഇവരുടെ മരണത്തിൽ അനുശോചിച്ച്​ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ അനുശോചനങ്ങൾ പ്രവഹിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ്​ പാക്​ സൈന്യവും നയതന്ത്ര പ്രതിനിധികളും റാവത്തിനും മരണപ്പെട്ട മറ്റുള്ളവർക്കും ആദരാഞ്​ജലി അർപ്പിച്ചത്​. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും മറ്റ് സൈനിക ഉദ്യോഗസ്ഥരുടെയും മരണത്തിൽ പാക്കിസ്​താൻ കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ, എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ധു എന്നിവർ അനുശോചനം രേഖപ്പെടുത്തി. പാക്​ നയതന്ത്ര പ്രതിനിധികളും ആദരാഞ്ജലി അർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tributePakistanGen. Rawat
News Summary - Pakistan Generals, foreign envoys pay tributes to Gen. Rawat
Next Story