ബന്ധം മെച്ചപ്പെടുത്തൽ; ബിലാവൽ ഭുട്ടോ ചൈനയിൽ
text_fieldsബിലാവൽ ഭുട്ടോ
ബെയ്ജിങ്: പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോ സർദാരി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച ചൈനീസ് നഗരമായ ഗ്വാങ്ചോയിലായിരുന്നു കൂടിക്കാഴ്ച. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ ശേഷം ബിലാവലിന്റെ ആദ്യ ചൈനീസ് സന്ദർശനമാണിത്. പാകിസ്താനും ചൈനയും നയതന്ത്രബന്ധം തുടങ്ങിയതിന്റെ 71ാം വാർഷികം കൂടിയാണിത്.
യു.എസ് സന്ദർശനത്തിനു പിന്നാലെയായിരുന്നു ബിലാവൽ ചൈനയിലേക്ക് തിരിച്ചത്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ബിലാവൽ സംഭാഷണം നടത്തിയിരുന്നു. യു.എസുമായി ബന്ധം മെച്ചപ്പെടുന്നത് ചൈനക്ക് പ്രശ്നമാകില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യം ബിലാവൽ തള്ളി. വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനി ഖറും മുതിർന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

