Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 5000 അഫ്ഗാൻ പൗരന്മാരെ കസ്റ്റഡിയിലെടുത്ത് പാകിസ്താൻ
text_fieldsbookmark_border
പ്രതീകാത്മക ചിത്രം
ലാഹോർ: നാടുകടത്താനായി 5000 അഫ്ഗാൻ പൗരന്മാരെ പാകിസ്താൻ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പഞ്ചാബിലെ 150 അഫ്ഗാൻ കോളനികളിൽനിന്നാണ് മറിയം നവാസിന്റെ നേതൃത്വത്തിലുള്ള സർക്കാർ പൗരന്മാരെ കസ്റ്റഡിയിലെടുത്തത്.
സ്വമേധയാ അഫ്ഗാനിസ്താനിലേക്ക് തിരിച്ചുപോകാൻ അഭയാർഥികൾക്ക് നൽകിയ സമയപരിധി മാർച്ച് 31ന് അവസാനിച്ചതോടെയാണ് നടപടി സ്വീകരിച്ചതെന്ന് പഞ്ചാബ് സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു.
പഞ്ചാബിൽ ഒരു ലക്ഷം അഫ്ഗാൻ പൗരന്മാർ അനധികൃതമായി കഴിയുന്നുണ്ടെന്നാണ് സുരക്ഷസേനയുടെ വിലയിരുത്തൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

