Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്താൻ ബനാന...

പാകിസ്താൻ ബനാന റിപ്പബ്ലിക് ആയി തരം താഴുന്നു- ഇംറാൻ ഖാൻ

text_fields
bookmark_border
പാകിസ്താൻ ബനാന റിപ്പബ്ലിക് ആയി തരം താഴുന്നു- ഇംറാൻ ഖാൻ
cancel

ഇസ്ലാമാബാദ്: പാകിസ്താൻ തെഹരീക് എ ഇൻസാഫ് പാർട്ടി നേതാവായ ഷഹബാസ് ഗില്ലിന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. പാകിസ്താൻ ബനാന റിപ്പബ്ലിക് ആയി തരം താഴുകയാണെന്ന് അദ്ദേഹം വിമർശിച്ചു.

ഡോണിന്‍റെ വാർത്ത പരിപാടിയിൽ സൈന്യത്തിനെതിരെ നടത്തിയ വിവാദ പ്രസ്ഥാവനയെ തുടർന്ന് ആഗസ്റ്റ് ഒൻപതിനാണ് ഷഹബാസിനെ അറസ്റ്റ് ചെയ്തത്. നിന്ദ്യവും രാജ്യദ്രോഹപരവുമായതായിരുന്നു പ്രസ്താവന എന്ന പാകിസ്താൻ ഇലക്ട്രോണിക് ആൻഡ് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടെ പരാതിയെ തുടർന്നാണ് കോടതി രണ്ട് ദിവസത്തേക്ക് ഷഹബാസിനെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടത്. ഷഹബാസിന് കസ്റ്റഡിയിൽ മർദനമേറ്റിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമാണെന്നും ഇംറാൻ ഖാൻ പറഞ്ഞു.

തന്നെയും പാർട്ടിയെയും ഇല്ലാതാക്കാൻ സർക്കാർ നടത്തുന്ന നീക്കങ്ങളാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷഹബാസ് സൈന്യത്തിനെതിരെ നടത്തിയ വിമർശനത്തെ ഇംറാൻ ഖാൻ അടക്കം തള്ളിപ്പറഞ്ഞിരുന്നതാണ്. രാഷ്ട്രീയ സ്ഥിരത ഇല്ലാത്തതും അസമത്വവും വിവേചനവും സാമ്പത്തിക ചൂഷണവും നിലനിൽകുന്ന അവസ്ഥയെയാണ് ബനാന റിപ്പബ്ലിക് എന്ന് വിളിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakistanBanana Republic
News Summary - Pakistan Descending Into A "Banana Republic", Says Imran Khan
Next Story