Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2020 12:30 PM GMT Updated On
date_range 1 March 2020 12:30 PM GMTകോവിഡ്-19: പാക്- അഫ്ഗാൻ അതിർത്തി അടക്കും
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ നാലുപേർക്ക് കോവിഡ് -19 (കൊറോണ വൈറസ് ഡിസീസ്-19) സ്ഥിരീകരിച്ച സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനുമായുള്ള അതിർത്തി അടക്കുന്നു. തിങ്കളാഴ്ച മുതൽ ഏഴുദിവസത്തേക്കാണ് അടക്കുക.
വൈറസ് ബാധ വ്യാപിക്കുന്നത് തടയാൻ മുൻകരുതലെന്ന നിലയിലാണ് ഈ തീരുമാനം. ഇരുരാജ്യത്തെയും ജനങ്ങളുടെ ആേരാഗ്യം കണക്കിലെടുത്താണ് അതിർത്തി അടക്കുന്നതെന്നും പാക് ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച പ്രവിശ്യകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗബാധ സംശയിക്കുന്ന നിരവധി പേർ നിരീക്ഷണത്തിലാണ്.
Next Story