Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്താ​ൻ -ചൈ​ന...

പാ​കി​സ്താ​ൻ -ചൈ​ന -​താ​ലി​ബാ​ൻ കൂ​ടി​ക്കാ​ഴ്ച

text_fields
bookmark_border
പാ​കി​സ്താ​ൻ -ചൈ​ന -​താ​ലി​ബാ​ൻ കൂ​ടി​ക്കാ​ഴ്ച
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​ക്, ചൈ​നീ​സ്, അ​ഫ്ഗാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ പാ​കി​സ്താ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ത്രി​ക​ക്ഷി സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും സു​ര​ക്ഷ, തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യ പോ​രാ​ട്ടം എ​ന്നി​വ​യി​ൽ ഒ​രു​മി​ച്ചു​നി​ൽ​ക്കാ​നും ധാ​ര​ണ​യാ​യ​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

2021 ആ​ഗ​സ്റ്റി​ൽ യു.​എ​സ് സേ​ന പി​ൻ​വാ​ങ്ങി താ​ലി​ബാ​ൻ ഭ​ര​ണ​മേ​റ്റെ​ടു​ത്ത​തി​നു​ശേ​ഷം അ​ഫ്ഗാ​നി​സ്താ​ൻ അ​ന്താ​രാ​ഷ്​​ട്ര ഒ​റ്റ​പ്പെ​ട​ൽ നേ​രി​ടു​ക​യും സാ​മ്പ​ത്തി​ക​വും മാ​നു​ഷി​ക​വു​മാ​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യു​മാ​ണ്. ചൈ​നീ​സ് നി​ക്ഷേ​പം താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ചൈ​ന​ക്കും ഇ​തി​ന് താ​ൽ​പ​ര്യ​മു​ണ്ട്.

എ​ക്കാ​ല​ത്തെ​യും വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ് പാ​കി​സ്താ​ൻ. പാ​ക് താ​ലി​ബാ​നി​ൽ​നി​ന്ന് സു​ര​ക്ഷാ​ഭീ​ഷ​ണി നേ​രി​ടു​ന്ന പാ​കി​സ്താ​ൻ ഇ​തി​നൊ​രു പ​രി​ഹാ​രം കാ​ണു​ന്ന​തും ല​ക്ഷ്യ​മാ​ക്കു​ന്നു. യു.​എ​ൻ ര​ക്ഷാ​സ​മി​തി​യു​ടെ യാ​ത്രാ​വി​ല​ക്ക് നേ​രി​ടു​ന്ന അ​ഫ്ഗാ​നി​സ്താ​ന്റെ ആ​ക്ടി​ങ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഖാ​ൻ മു​ത്ത​ഖി, ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ക്വി​ൻ ഗാ​ങ്, പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബി​ലാ​വ​ൽ ഭു​ട്ടോ സ​ർ​ദാ​രി എ​ന്നി​വ​രാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanPakistanChina
News Summary - Pakistan-China-Taliban meeting
Next Story