Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യക്കെതിരെ പോരാടാൻ യുക്രെയ്ന് ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ സഹായം നൽകി പാക് കോടീശ്വരൻ

text_fields
bookmark_border
റഷ്യക്കെതിരെ പോരാടാൻ യുക്രെയ്ന് ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ സഹായം നൽകി പാക് കോടീശ്വരൻ
cancel
Listen to this Article

കിയവ്: റഷ്യയുടെ അധിനിവേശത്തിനെതിരെ പൊരുതാൻ യുക്രെയ്ന് ഫൈറ്റർ ജെറ്റുകൾ സമ്മാനിച്ച് പാകിസ്താൻ സ്വദേശിയായ കോടീശ്വരൻ. യുക്രെയ്ൻ മാധ്യമമായ കിയവ് പോസ്റ്റിന്റെ മുൻ പബ്ലിഷറായിരുന്ന പാക് സ്വദേശി മുഹമ്മദ് സഹൂറാണ് യുക്രെയ്ന് ഫൈറ്റർ ജെറ്റുകൾ നൽകിയത്.

യുക്രെയ്ൻ ഗായികയും മുഹമ്മദ് സഹൂറിന്റെ ഭാര്യയുമായ കമാലിയ സഹൂറാണ് ഇക്കാര്യം പറഞ്ഞതെന്ന് യുക്രെയ്ൻ മാധ്യമമായ ടി.എസ്.എന്നിനെ ഉദ്ധരിച്ച് ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നു. തന്റെ ഭർത്താവും സാമ്പത്തിക ശേഷിയുള്ള സുഹൃത്തുക്കളും റഷ്യക്കെതിരായ യുദ്ധത്തിൽ യുക്രെയ്നെ സഹായിക്കുന്നു. രണ്ട് ഫൈറ്റർ ജെറ്റുകൾ വാങ്ങാൻ യുക്രെയ്ൻ വ്യോമസേനക്ക് മുഹമ്മദ് സഹൂർ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

റഷ്യ -യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ യുക്രെയ്ൻ വംശജരെ സുരക്ഷിതമാക്കാൻ സജീവമായി പ്രവർത്തിച്ചയാളാണ് മുഹമ്മദ് സഹൂർ. അഭയാർഥികളെ ബ്രിട്ടനിലേക്കും യൂറോപ്പിന്റെ മറ്റുഭാഗങ്ങളിലേക്കും എത്തിക്കുന്നതിനു ഫണ്ട് ലഭ്യമാക്കുന്നതിനും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pakistan Billionaire Mohammad Zahoor Helps Buy Two Fighter Jets for Ukraine
Next Story