Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാൻ ഖാനെ പിന്തുണച്ച...

ഇംറാൻ ഖാനെ പിന്തുണച്ച 11 പേ​ർ​ക്ക് പാ​കി​സ്താ​നി​ൽ മാ​ധ്യ​മ​വി​ല​ക്ക്

text_fields
bookmark_border
Imran Khan
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനെ പിന്തുണ നൽകിയ മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ള 11 പേർക്ക് പാകിസ്താനിൽ മാധ്യമ വിലക്ക്.

സൈ​ന്യ​ത്തി​ന്റെ​യും സ​ർ​ക്കാ​റി​ന്റെ​യും വി​മ​ർ​ശ​ക​രെന്ന പേരിലാണ് പാ​കി​സ്താ​ൻ ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​ (പെം​റ) വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ‘പ്ര​ഖ്യാ​പി​ത കു​റ്റ​വാ​ളി​ക​ൾ’ എ​ന്നാ​രോ​പി​ക്കപ്പെട്ട ഇവർ ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​തിൽ നിന്നാണ് വി​ല​ക്കി​യ​ത്. സി​ന്ധ് ഹൈ​കോ​ട​തി​യു​ടെ നി​ർ​ദേ​ശം പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്ന് പെം​റ അ​റി​യി​ച്ചു.

ഇം​റാ​ൻ ഖാ​നെ പി​ന്തു​ണ​ക്കു​ന്ന​ മാധ്യമ ​പ്രവർത്തക​രാ​യ സാ​ബി​ർ ശാ​ക്കി​ർ, മു​ഈ​ദ് പീ​ർ​സാ​ദ, വ​ജ​ഹ​ത് സ​ഈ​ദ് ഖാ​ൻ, ശ​ഹീ​ൻ സെ​ഹ്ബാ​യ്, ഇം​റാ​ൻ സ​ർ​ക്കാ​റി​ലു​ണ്ടാ​യി​രു​ന്ന മു​റാ​ദ് സ​ഈ​ദ്, അ​ലി ന​വാ​സ് അ​വാ​ൻ, ഇം​റാ​നോ​ട് സൈ​ന്യം സ്വീ​ക​രി​ച്ച നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച പാ​ക് സൈ​ന്യ​ത്തി​ലെ മു​ൻ മേ​ജ​റാ​യ ആ​ദി​ൽ ഫാ​റൂ​ഖ് രാ​ജ ഉൾപ്പെടെയുള്ള വർക്കാണ് വിലക്ക്.

ഇവർക്ക് പുറമെ സ​യ്യി​ദ് അ​ക്ബ​ർ ഹു​സൈ​ൻ ഷാ, ​ഹൈ​ദ​ർ റാ​സ മെ​ഹ്ദി, ഫാ​റൂ​ഖ് ഹ​ബീ​ബ്, ഹ​മ്മാ​ദ് അ​സ്ഹ​ർ എ​ന്നി​വരും പട്ടികയിലുണ്ട്.

മുൻ മേജറായ ആദിൽ ഫാറൂഖ് രാജ യു.​കെ​യി​ലാണ് താ​മ​സം. അതേസമയം, അ​റ​സ്റ്റി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ പട്ടികയലിുള്ള മറ്റുള്ളവ​രും രാ​ജ്യം വി​ട്ട​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BanPakistanPakistan PM Imran Khan
News Summary - Pakistan bans media for 11 supporters of Imran Khan
Next Story