Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാൻ ഖാന് ടെലിവിഷൻ...

ഇംറാൻ ഖാന് ടെലിവിഷൻ വിലക്ക്; പ്രസംഗം സംപ്രേഷണംചെയ്ത ചാനലി​െൻറ ലൈസൻസ് റദ്ദാക്കി

text_fields
bookmark_border
Imran Khan, Toshakhana case
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: പാ​കി​സ്താ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ന്റെ വാ​ർ​ത്ത​സ​മ്മേ​ള​ന​ങ്ങ​ളും പ്ര​സം​ഗ​ങ്ങ​ളും ടെ​ലി​വി​ഷ​നി​ൽ സം​പ്രേ​ഷ​ണം​ചെ​യ്യു​ന്ന​തി​ന് അ​ധി​കൃ​ത​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇം​റാ​ന്റെ പ്ര​സം​ഗം സം​പ്രേ​ഷ​ണം​ചെ​യ്ത എ.​ആ​ർ.​വൈ ന്യൂ​സി​ന്റെ ലൈ​സ​ൻ​സ് പാ​കി​സ്താ​ൻ ഇ​ല​ക്ട്രോ​ണി​ക് മീ​ഡി​യ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി റ​ദ്ദാ​ക്കി. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ​ത​ന്നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നി​ൽ സൈ​നി​ക​മേ​ധാ​വി ജ​ന​റ​ൽ ഖ​മ​ർ ​ജാ​വേ​ദ് ബ​ജ്‍വ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ലാ​ഹോ​റി​ൽ ഇം​റാ​ൻ ന​ട​ത്തി​യ പ്ര​സം​ഗ​ത്തെ തു​ട​ർ​ന്നാ​ണ് ടെ​ലി​വി​ഷ​ൻ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ദേ​ശീ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക​യും പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സ്താ​വ​ന​ക​ൾ ഇ​റ​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ലാ​ണ് ഇം​റാ​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് പാ​കി​സ്താ​ൻ മീ​ഡി​യ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യെ പാ​ക് മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​പ​ല​പി​ച്ചു. രാ​ഷ്ട്രം അ​തി​വേ​ഗം ഇ​രു​ട്ടി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തെ സ​ർ​ക്കാ​ർ അ​പ​ക​ട​ത്തി​ലാ​ക്കി​യെ​ന്നും പാ​കി​സ്താ​ൻ ത​ഹ്‍രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി നേ​താ​വ് ഹ​മ്മാ​ദ് അ​സ്ഹ​ർ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tv channelPakistan PM Imran Khan
News Summary - Pakistan bans airing of Imran Khan speeches, suspends TV channel
Next Story