Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഫ്ഗാനിസ്താനിലെ പത്തു കേന്ദ്രങ്ങളിൽ പാക് വ്യോമാക്രമണം

text_fields
bookmark_border
അഫ്ഗാനിസ്താനിലെ പത്തു കേന്ദ്രങ്ങളിൽ പാക് വ്യോമാക്രമണം
cancel

ഇസ്‍ലാമാബാദ്: ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായെന്നാരോപിച്ച് അഫ്ഗാനിസ്താനിൽ വ്യോമാക്രമണവുമായി പാകിസ്താൻ. അഫ്ഗാനിസ്താനിലെ പത്തു കേന്ദ്രങ്ങളിലാണ് വ്യാഴാഴ്ച പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. ഡ്രോണുകൾ സൂക്ഷിക്കാനും വിക്ഷേപിക്കാനുമായി ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്ന് പാക് അധികൃതർ വ്യക്തമാക്കി.

എന്നാൽ തെക്കുകിഴക്കൻ പ്രവിശ്യയായ ഖോസ്റ്റിൽ നടത്തിയ ആക്രമണത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഖോസ്റ്റ് ഗവർണറുടെ ഓഫിസ് അറിയിച്ചു. കാണ്ഡഹാർ നഗരത്തിലും വ്യോമാക്രമണമുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. നഗര കേന്ദ്രത്തിൽ വലിയ സ്ഫോടനവും തീപിടുത്തവും ഉണ്ടായതായി വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

തങ്ങളുടെ രാജ്യത്ത് ഭീകരാക്രമണങ്ങൾ നടത്തുന്നവർക്ക് അഫ്ഗാനിലെ താലിബാൻ ഭരണകൂടം അഭയം നൽകുന്നുണ്ടെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാൽ, ഈ ആരോപണം താലിബാൻ നിഷേധിച്ചു. പാകിസ്താനിലേക്ക് ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്നും, അവിടുത്തെ ആഭ്യന്തര പ്രശ്നങ്ങളാണ് ഇത്തരം സംഘർഷങ്ങൾക്ക് കാരണമെന്നുമാണ് അഫ്ഗാൻ നിലപാട്.

വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ കഴിഞ്ഞ ആഴ്ച പൊലീസ് കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും ശക്തമായത്. ഈ സംഭവത്തിന് പിന്നിൽ പാക് താലിബാൻ വിഭാഗമാണെന്ന് അവകാശപ്പെട്ടിരുന്നു.

ചൈന, തുർക്കിയ, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് പുതിയ സംഭവവികാസങ്ങൾ. ഇത് മേഖലയിലെ സമാധാനശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pakistan Airstrikes 10 Sites in Afghanistan
Next Story