പാക് വ്യോമാക്രമണം; ശക്തമായി തിരിച്ചടിച്ച് അഫ്ഗാൻ
text_fieldsഇസ്ലാമാബാദ്: അതിർത്തിയിൽ കനത്ത വ്യോമാക്രമണം നടത്തിയ പാകിസ്താനെ തിരിച്ചടിച്ച് അഫ്ഗാനിസ്താനിലെ താലിബാൻ സേന. അതിർത്തിയിൽ നിരവധി കേന്ദ്രങ്ങൾ ആക്രമിച്ചതായി അഫ്ഗാനിസ്താൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതേ കുറിച്ച് പാകിസ്താൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വർഷങ്ങളായി തർക്കത്തിലുള്ള പാകിസ്താൻ അതിർത്തി മേഖലകളിലാണ് അഫ്ഗാൻ സേന വെടിവെപ്പ് നടത്തിയത്. പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യക്കും അഫ്ഗാനിസ്താനിലെ ഖോസ്ത് പ്രവിശ്യക്കും ഇടയിലുള്ള പ്രദേശത്ത് അതിർത്തി സേനകൾ തമ്മിൽ രാത്രി കനത്ത ഏറ്റുമുട്ടലുകൾ നടന്നതായി ഇരുരാജ്യങ്ങളുടെയും ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിൽ 19 പാകിസ്താൻ സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് താലിബാൻ അനുകൂല മാധ്യമമായ ഹുറിയത് ഡെയ്ലി ന്യൂസ് റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

