Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമൂന്ന്...

മൂന്ന് വ്യോമതാവളങ്ങളിൽ ഇന്ത്യയുടെ ആക്രമണമുണ്ടായെന്ന് പാകിസ്താൻ

text_fields
bookmark_border
മൂന്ന് വ്യോമതാവളങ്ങളിൽ ഇന്ത്യയുടെ ആക്രമണമുണ്ടായെന്ന്  പാകിസ്താൻ
cancel
camera_alt

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: വ്യോമതാവളങ്ങൾക്ക് നേരെ ആക്രമണമുണ്ടായെന്ന് സ്ഥിരീകരിച്ച് പാകിസ്താൻ. നൂർ ഖാൻ എയർബേസ്, ഷൊർകോട്ട് എയർബേസ്, മുറിദ് എയർബേസ് എന്നിവക്ക് നേരെ ആക്രമണമുണ്ടായെന്നാണ് പാകിസ്താൻ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താൻ സൈന്യം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

യാത്രവിമാനങ്ങളെ പാകിസ്താൻ കവചമാക്കുന്നുവെന്ന ഇന്ത്യൻ ആരോപണത്തിന് പിന്നാലെ വ്യോമപാത പൂർണമായും പാകിസ്താൻ അടച്ചു. പാകിസ്താൻ എയർ​പോർട്ട് അതോറിറ്റി വക്താവാണ് വ്യോമപാത പൂർണമായും അടച്ച വിവരം അറിയിച്ചത്.

പ്രാദേശിക സമയം പുലർച്ചെ 3.15 മുതലാണ് വ്യോമമേഖല അടച്ചത്. ഉച്ചവരെ അടച്ചിടൽ തുടരുമെന്നാണ് നിലവിൽ പാകിസ്താൻ അറിയിച്ചിരിക്കുന്നത്.

അതേസമയം, ഇന്ന് പത്ത് മണിക്ക് നിലവിലെ സാഹചര്യം വിശദീകരിക്കാൻ സൈന്യം വാർത്താസമ്മേളനം നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. രാവിലെ പത്ത് മണിക്ക് വാർത്താസമ്മേളനമുണ്ടാവുമെന്നാണ് സൂചന. പഞ്ചാബിലെ അമൃത്സറിലും ജലന്ധറിലും പാകിസ്താന്റെ ഡ്രോൺ ആക്രമണമുണ്ടായി. ജമ്മുകശ്മീരിലെ വിവിധ പ്രദേശങ്ങളെ ലക്ഷ്യമിട്ട് പാകിസ്താന്റെ ആക്രമണമുണ്ടായി. ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്.

അതേസമയം, രാജ്യത്തെ 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിട്ടുണ്ട്. മെയ് ഒമ്പത് മുതൽ മെയ് 14 വരെയാണ് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India NewsOperation SindoorIndia Pakistan Tensions
News Summary - Pakistan accuses India of firing missiles at three of its airbases
Next Story